ആദിവാസികള്‍ക്ക് ചരിത്രമുഹൂര്‍ത്തം : കാരൂര്‍ സോമന്, ലണ്ടന്‍

ഒഡിഷയിലെ ആദിവാസി വനിത ദൃപതി മുര്‍മു ഇന്ത്യയുടെ
പതിനഞ്ചാമത് രാഷ്ട്രപതിയാകുന്നത് കാലത്തിന്റെ പുനര്‍നിര്‍മ്മിതിയെക്കാള്‍
ആദിവാസി ദളിതരുടെ വിടര്‍ന്ന നേത്രങ്ങളില്‍ അളവറ്റ ആഹ്ളാദം
അലതല്ലുന്ന സര്‍വ്വസന്തോഷ നിമിഷങ്ങളാണ്. ഒരു ഗോത്ര വര്‍ഗ്ഗ
സമുദായത്തില്‍ നിന്ന് ഇന്ത്യയുടെ പ്രഥമ വനിതയെ കണ്ടെത്തി
രാഷ്ട്രപതിയാക്കിയത് എല്ലാ ഭാരതീയനും അഭിമാന നിമിഷങ്ങളാണ്.
ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കെന്ന പോലെ കേന്ദ്രസര്‍ക്കാരിന് എല്ലാ
മനുഷ്യരെയും ഒരു വിതാനത്തിലാക്കി സത്യവും, സമത്വവും, നീതിയും
പരിപാലിക്കാനുള്ള സമര്‍പ്പിത ചേതസ്സിനെ ഉയര്‍ത്തി കാട്ടുന്നതിനൊപ്പം
ഇന്ത്യയിലെ പാവങ്ങള്‍ക്ക് കിട്ടിയ പാരിതോഷികം കൂടിയാണ്. ഇന്ത്യയില്‍
ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന ജനവിഭാഗമാണ് പിന്നോക്ക
ആദിവാസി ദളിതര്‍. അവര്‍ക്ക് വേണ്ടുന്ന തണലും രക്ഷയും നല്‍കുക
ഭരണകൂട ത്തിന്റെ മൗലികമായ കര്‍ത്തവ്യമാണ്. ഇതിലൂടെ കേന്ദ്ര
സര്‍ക്കാര്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ഒരു നവോത്ഥാനത്തിന്
വഴിമരുന്നിടുമോ അതോ മുന്‍കാലങ്ങളില്‍ നടന്നതു പോലെ പാവങ്ങളെ
പൈശാചികയി പീഡിപ്പിക്കുമോ? ഇന്നത്തെ മനോഹര പുക്കള്‍ കൊണ്ടുള്ള
മാലകൊരുക്കലിന്റെ, ആഘോഷങ്ങളുടെ അളവു കോല്
അടിസ്ഥാനതത്ത്വങ്ങളില് നിന്നകലുന്ന തെരെഞ്ഞെടുപ്പുകളായി, കീര്‍ത്തി
മുദ്രകളായി മാറുമോ.?
സിന്ധുനദീതട സംസ്ക്കാരത്തിന്റെ അടിവേരുകള്‍ മോഹന്‍ജെദാരോ,
ഹാരപ്പാ, സാഞ്ചി, സാരാനാഥം തുടങ്ങി പല ദേശങ്ങളിലുണ്ടെന്ന്
പുരാവസ്തു ഗവേഷകര്‍ കണ്ടെത്തുമ്പോള്‍ നമ്മുടെ
സാംസ്ക്കാരികത്തനിമയുടെ അടിവേരുകള്‍ തേടിയുള്ള യാത്രകള്‍
അവസാനിക്കുന്നത് ആദിവാസികളിലാണ്. വയനാട്, അട്ടപ്പാടി
മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത്.
കൃഷിക്കാരായിരിന്നവര് വന്യമൃഗങ്ങളോട് പോരാടിയും മലകയറിയും
ഗുഹകളില്‍ ധ്യാനത്തിലിരുന്നുമാണ് സാംസ്ക്കാരികമായ ഔന്നത്യം
മലയാളിക്ക് നല്കി യത്. ചരിത്രപരമായി മെസപ്പൊട്ടോമിയയില്‍ നിന്ന്
തെക്കേ ഇന്ത്യയിലെത്തിയ ദ്രാവിഡരെന്നു പോലുമറിയാത്ത, നമ്മുടെ
പൂര്വ്വപിതാക്കന്മാരെന്ന് പറയാന്‍ മടിയുള്ള ചരിത്ര ബോധമില്ലാത്തവരാണ്
ഇന്നുള്ളത്.വടക്കേ ഇന്ത്യയിലെങ്കില്‍ അവരെ ഉന്മുല നാശം വരുത്തി
അധികാരികളുടെ മുടക്ക് മുതലാളിമാരായി അവരുടെ സാമ്പ്രാജ്യം
പടുത്തുയര്‍ത്തുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും മരണത്തിന്റെ
കുഴിയിലേക്കിറങ്ങിയവര്‍ മാവോയിസ്റ്റുകളായി മാറ്റപ്പെടുന്നു. അവരാകട്ടെ
നിരപരാധികളായ വിവിധ സൈന്യത്തിലുള്ളവരെ വെടിവെച്ചും കുഴിബോം
ബുകളില്‍ കൊന്നും ഭീരുക്കളായി മാറുന്നു.
കേരളമെടുത്താലോ അവരോട്
അനുകമ്പയോ ദയയോ കാരുണ്യമോ കാട്ടാറില്ല. പാവങ്ങള്‍ക്ക് കിട്ടുന്ന
സര്‍ക്കാര്‍ സഹായങ്ങള്‍ വരെ അധികാരത്തിലിരിക്കുന്നവര്‍ അടിച്ചു
മാറ്റുന്നു, അവരുടെ തുണ്ടുഭൂമികള്‍ സ്വന്തമാക്കുന്നു, പട്ടിണി മരണങ്ങള്,
പാവപ്പെട്ട പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു് അടിമപ്പെണ്കിടാങ്ങളെ പോലെ
ഗര്ഭിണികളാക്കുന്നു, മദയാനകളെ പോലെ അഴിഞ്ഞാടുന്ന നിയമപാലകര്‍
നിയമലംഘിതര്ക്ക് കുടപിടിക്കുന്നു. ഇങ്ങനെ എണ്ണിയാല്‍ തീരാത്ത വിധം
നീതിനിഷേധങ്ങള്‍ ആദി വാസി മേഖലകളില്‍ നടക്കുന്നു. ഇങ്ങനെ കഷ്ട-നഷ്ട,
ദുഃഖ-ദുരിത സഹനങ്ങളുടെ വിലാപയാത്ര നടത്തുന്ന വരുടെ മീതേകൂടിയാണ്
ഒരു രാഷ്ട്രപതിയെ കൊണ്ടു വരുന്നത്.
ഇന്ത്യയുടെ പ്രഥമ പൗരന് എന്ന
പദവിയില്‍ വിജയാഘോഷ യാത്രകള്‍ നടത്തുന്നവര്‍ ചിന്തിക്കണം ഈ
പാവങ്ങള്‍ ഒരടി പോലും പുരോഗതി പ്രാപിച്ചിട്ടില്ല. കാലാകാലങ്ങളിലായി
നമുക്ക് കാടുകള്‍ വെട്ടി തെളിച്ചു നടപ്പാതയൊരുക്കിയവര് ഇന്നും
അന്ധകാരത്തില്‍ മുങ്ങികിടക്കുകയല്ലേ? നിത്യമായ അവരുടെ ദീനരോദനങ്ങള്‍
ഈ രാഷ്ട്രപതിയിലൂടെ അവസാനിക്കുമോ? തിരിച്ചും ചോദിക്കാം
കേരളത്തില്‍ നിന്നൊരു ദളിതനായ കെ.ആര്.നാരായണന് രാഷ്ട്രപതിയായിട്ട്
കേരളത്തിലെ ദളിത് ആദിവാസികള്‍ക്ക് എന്ത് നേട്ടമാണുണ്ടായത്.?
കാലാകാലങ്ങളിലായി ക്രൂരവും പൈശാചികവുമായിട്ടാണ് പിന്നോക്ക
സമുദായക്കാരുടെ മേല്‍ സവര്‍ണ്ണ സമൂഹം പെരുമാറിയിട്ടുള്ളത്. നമ്മുടെ
നാട്ടില്‍ മേല്‍ ജാതിക്കാരന്റെ മൃഗങ്ങള്‍ക്ക് വഴിയില്‍ കൂടി
സഞ്ചരിക്കാമെങ്കിലും പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് അതിന് പോലും
അനുവാദമില്ലായിരുന്നു. 1916-ല്‍ ബ്രിട്ടന് ഭരിച്ചിരുന്ന വിക്ടോറിയ
രാഞ്ജിയുടെ വിളംബരത്തോടെയാണ് കേരളത്തിലെ പിന്നോക്ക സമുദായ
സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചത്.
ക്രിസ്തീയ
മിഷനറിമാര്‍ ഈ രാജ്യത്തു് വന്നില്ലായിരു ന്നെങ്കില്‍ ചില വടക്കേ ഇന്ത്യന്‍
സംസ്ഥാനങ്ങളില്‍ നടക്കുന്നതു പോലെ പാവങ്ങളെ സവര്‍ണ്ണ മാടമ്പികള്‍
മുക്കാലില്‍ കെട്ടി ഇന്നും അടിക്കുമായിരിന്നു. പലപ്പോഴും വടക്കേ
ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ വിനാശകാരികളായ ജാതിമത
തിമിരം ബാധിച്ചവര്‍ പാവങ്ങളോടും സ്ത്രീകളോടും കാട്ടുന്ന
ക്രൂരകൃത്യങ്ങളാണ്. ഹൃദയത്തിലെന്നും ഒരു ദുഃഖമായി ജീവിക്കുന്ന
അപരിചിതമായ പല മുഖങ്ങളെയും 1975-ല്‍ ബിഹാറില്‍ ഞാന്‍ നേരിട്ട്
കണ്ടിട്ടുണ്ട്. ഇന്നും ആ ദുരവസ്ഥ തുടരുന്നു.
ഒരു ക്രിസ്ത്യന്‍ മിഷനറി
ഫാ.സ്റ്റാന്‍ സ്വാമി ജാര് ഖണ്ഡില് ആദിവാസികള്‍ക്കായി അവരുടെ
സാമൂഹ്യ പരിരക്ഷക്കായി മൂന്ന് പതിറ്റാണ്ടിലധികം ജീവമരണ പോരാട്ടം
നടത്തിയത് ഓര്‍മ്മയില്‍ വരുന്നു.
നാഗരികത, വിദ്യാഭ്യാസം, സമ്പത്തു്
തുടങ്ങി പല രംഗങ്ങളിലും പുരോഗതി നേടിയെന്ന് അവകാശപ്പെടുന്ന പല
ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജാതിമത ബൂര്‍ഷ്വാ വികാസമാണ് നടക്കുന്നത്.
അതില്‍ നൊമ്പരപ്പെട്ടു കഴിയുന്ന ഒരു ജനതയാണ് ആദിവാസി ദളിതര്‍.
അവര്‍ക്കായി ഫാ.സ്റ്റാന്‍ സ്വാമി 'പേഴ്സികുട് സോളിഡാരിറ്റി ഫോറം' വഴി
നീതിക്കായി പോരാടിക്കൊണ്ടിരിക്കുമ്പോഴാണ് 2020-ഒക്ടോബ റില്‍
മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് ലഹള നടത്തിയ മാവോയിസ്റ്റുകളുമായി
ബന്ധപ്പെടുത്തി ജയിലിലടച്ചു് പീഡിപ്പിച്ചത്. എണ്‍പത്തിമൂന്ന് വയസ്സും
പലവിധ രോഗങ്ങളുള്ള ആ വയോധികന് ജാമ്യം പോലും നിഷേധിച്ചു.
2021-ജൂലായ് അഞ്ചിന് വിചാരണ തടവുകാരനായിരിക്കെ ആശുപത്രിയില്‍
വെച്ച് മരണപ്പെട്ടു. അദ്ദേഹത്തെ പീഡിപ്പിച്ചു കൊന്നതാണെന്നുള്ള
ആരോപണവുമുണ്ട്. ഇത്തരത്തില്‍ പാവങ്ങള്‍ക്കായി ത്യാഗങ്ങള്‍ സഹിച്ച,
വീരചരമം പ്രാപിച്ച എത്ര പേര് ഭരണ രംഗത്തുണ്ട്?
ആധുനിക സംസ്ക്കാരത്തിന്റെ പ്രതിനിധികളായി വരുന്നവര്‍ പൂപ്പലും
പായലും കയറി ഇരുണ്ടു കിടക്കുന്ന മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക്
അല്ലറ ചില്ലറ ജാതി മത മദ്യ മരുന്നല്ല വേണ്ടത് അതിലുപരി അവരുടെ
ജീവിത അസ്തിത്വത്തെ വിലയിരുത്തി സാമ്പത്തികമായ
അടിത്തറയുണ്ടാക്കുകയാണ് വേണ്ടത്. ജനാധിപത്യപരമായി പിന്നോക്ക
സമുദായത്തിന് അര്‍ഹതയുള്ള പദവിയെന്നും, എല്ലാവരേയും
ഉള്‍കൊള്ളുന്ന ഭരണമെന്നും വരച്ചു കാട്ടുമ്പോള്‍ മനസ്സില്‍ നടക്കുന്ന ഒരു
മാനസിക പ്രക്രിയയുണ്ടല്ലോ അതാണ് രാഷ്ട്രീയ വാഴ്ചയുടെ നിലനില്‍പ്പ്.
കഴിഞ്ഞ കാലങ്ങളില്‍ ഇങ്ങനെ വരച്ചു തീര്‍ത്ത മനോഹര ചിത്രങ്ങളില്‍
അതിരറ്റ ആനന്ദത്തില്‍ വീര്‍പ്പുമുട്ടി തിരിയിട്ട നെയ്യ് വിളക്കുകള്‍ക്ക്
മുന്നിലിരുന്നവരുടെ മുഖത്തു് ഇന്നുള്ളത് ദുഃഖങ്ങ ളാണ്. അധികാരത്തില്‍
വരുന്ന പലരിലും അധികാര ഗര്‍വ്വും അന്ധതയും കാണാറുണ്ട്.പലരുടെയും
പ്രവര്‍ത്തന ശൈലി നാട്ടുകാരുടെ കണ്ണുകള്‍ മഞ്ഞളിക്കുന്ന വിധമാണ്.
കര്‍ത്തവ്യ ബോധമുള്ള ഭരണാധിപന്മാര് പ്രകാശപ്പൊലിമ പരത്തുന്നവരാണ്.
ആ പ്രകാശധാര എന്താണ് ആദിവാസി ദളിതരില്‍ എത്താത്തത്?
ഇന്ത്യയുടെ പരമോന്നത പദവി അലംങ്കരിക്കുന്ന രാഷ്ട്രപതി
പരമപ്രാധാന്യം കൊടുക്കേണ്ടത് ആദി വാസി ദളിദര്‍ക്ക് ഐശ്യര്യ
പൂര്‍ണ്ണമായ ഒരു ജീവിതമാണ്. ആര്‍ഷഭാരത സംസ്ക്കാരത്തെ നാണം
കെടുത്തുന്ന പല ദുഷിച്ച പ്രവര്‍ത്തികളും ഈ പാവങ്ങളോട് കാട്ടുന്നത്
ലോകം കണ്ടുകൊണ്ടിരിക്കുന്നു. കോടതികളിലെ വകുപ്പ് ഉപവകുപ്പുകള്‍
പോലെ ഇത്രമാത്രം ജാതി ഉപജാതികളുള്ള ഒരു രാജ്യം മറ്റെങ്ങും കാണില്ല.
ഭാരതീയ നവോത്ഥാനത്തിന്റെ അസ്ഥിവാരം തോണ്ടുന്ന ഭൂതകാല വേരുകളെ
മുറിച്ചുമാറ്റി വര്‍ത്തമാനകാലത്തിന്റെ ചൈതന്യം, മനുഷ്യ ധര്‍മ്മം കാത്തു
സംരക്ഷിക്കയാണ് അധികാരത്തിലിരിക്കുന്ന കര്‍മ്മയോഗികള്‍ ഈ
പാവങ്ങളോട് കാട്ടേണ്ടത്. അല്ലാതെ അലങ്കരിച്ച പല്ലക്കില്‍
വാദ്യമേളങ്ങളൊരുക്കി ചെണ്ട കൊട്ടിയിട്ടു കാര്യമില്ല. വായനയും
സാംസ്ക്കാരിക വളര്‍ച്ചയില്ലാത്ത സമൂഹത്തിലാണ് മതേതരത്വവും
സാമുദായിക മൈത്രിയുമില്ലാത്തത്. ഈ കൂട്ടര് അന്ധവിശ്വാസികളാണ്.
മനുഷ്യ മൂല്യമില്ലാത്ത ഇവരുടെ പ്രാര്‍ത്ഥനകള്‍ക്ക് എന്ത് മൂല്യമാണുള്ളത്?
ഒരു ദൈവവും ആ പ്രാര്‍ത്ഥന സ്വീകരിക്കില്ല. ഇവരിലാണ് ജാതിമത
ഭൂതങ്ങള്‍ പെറ്റുപെരുകുന്നത്. സവര്‍ണ്ണ സമ്പന്ന വര്‍ഗ്ഗത്തിന് മുന്നില്‍
ആദിവാസിയും ദളിതനും ഇനിയും ചവിട്ടിമെതിക്കപ്പെടരുത്.
ഓരോരുത്തരുടെ അധികാര ആഗ്രഹങ്ങള്‍ നിറവേറ്റാനായി സര്‍വ്വാധിപത്യ
പട്ടം ഇന്നലെകളെ പോലെ ഇന്നും ഉഴുതുമറിച്ചു പോകരുത്. അത്
സമ്പന്നരുടെ ഉഴുവുചാലുകളാക്കരുത്. പാവപെട്ട ആദിവാസി-ദളിത-
പുരുഷന്മാര് -സ്ത്രീ കള്‍-പെണ്‍കുട്ടികള്‍ ഈയാംപാറ്റകളെ പോലെ
ചത്തുവീഴരുത്.
കാരൂര്‍ സോമന്, ലണ്ടന്‍