നാനാത്വത്തിൽ ഏകത്വം ; കവിത, ബീന സോളമൻ 

നാനാത്വത്തിൽ ഏകത്വം  ; കവിത,  ബീന സോളമൻ 

 

നാനാത്വത്തിൽ
ഏകത്വമാം
ചിന്തവളരേണം,
വിശാലമാം ചിന്തകൾ
അകതാരിലുണർത്തി,
സമസ്ത ജീവജാലങ്ങളിലും
നന്മകളാസ്വദിക്കണം.

ജാതി മത വർഗ്ഗ
വിവേചനങ്ങൾ
ഉന്മൂലനം വരുത്തിയും,
തുല്യതയിൻ സ്വരം
ഉയരുകയും,
ഐകൃത്തിൻ 
കൊടിപാറുകയും,
ചെയ്തിടട്ടെ.

രാജ്യത്തിനായി
ധീരതയോടെ
പോരാടിയ ,ധീര
സമരസേനാനികൾക്ക്
സാദരം ആദരവിൻ
ഈരടികൾ പാടട്ടെ.

ത്യാഗോജ്ജലമായി
ജീവിതം സമർപ്പിച്ച,
ധീരസൈനീകർക്കായീ
അഭിവാദനത്തിൻ
പൂച്ചെണ്ടുകളേകിടുന്നു.

സ്വാതന്ത്ര്യത്തിൻ
ദീപശിഖ ,
ജനാധിപത്യത്തിൻ
പൊരുളുകൾ,
ഏവർക്കുമൊരുപോൽ
പകർന്ന്,
സമാധാനത്തിൻ
ശീലുകൾ ,
രചിക്കുന്ന
രാഷ്ട്രമാകാം.

 

ബീന സോളമൻ