അബൂദബിയിലേക്കും ദമ്മാമിലേക്കും തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ വിമാന സര്‍വീസ്

അബൂദബിയിലേക്കും ദമ്മാമിലേക്കും തിരുവനന്തപുരത്ത് നിന്ന് കൂടുതല്‍ വിമാന സര്‍വീസ്

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിദേശ സര്‍വീസുകള്‍ തുടങ്ങുന്നു.

യു.എ.ഇയിലെ അബൂദബി സൗദി അറേബ്യയിലെ ദമ്മാം എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്.

തിരുവനന്തപുരം-അബൂദബി സര്‍വീസ് നാളെ മുതല്‍ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുന്ന വിമാനം (6ഇ 1609) 12.10ന് അബൂദബിയില്‍ എത്തും. തിരികെ പുലര്‍ച്ചെ 1.30ന് അബൂദബിയില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനം (6ഇ 1612) രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്‌.

ദമ്മാമിലേക്കുള്ള സര്‍വീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്തു നിന്ന് തിരിക്കുന്ന വിമാനം (6ഇ 1607) 10.10ന് ദമ്മാമില്‍ എത്തും. തിരികെ 11.35ന് തിരിക്കുന്ന വിമാനം (6ഇ 1608) വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സര്‍വീസുകളുടെയും ബുക്കിങ് തുടങ്ങി.