ഓസ്ട്രേലിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു

ഓസ്ട്രേലിയയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു

തൃശൂര്‍: ഓസ്ട്രേലിയയിലെ ടുവുംബയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു.ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ ചുള്ളിയാടന്‍ സ്വദേശി ബിബിന്റെ ഭാര്യ ലോട്സിയും(35) രണ്ട് വയസ്സുള്ള ഇളയ മകനുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂത്ത രണ്ട് കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബിബിന്റെ ആരോഗ്യനില ഗുരുതരമല്ല.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ന്യൂ സൗത്ത് വെയ്ല്‍സിലെ ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്സിക്ക് ക്യൂന്‍സ്ലാന്‍ഡില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.