മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോകുന്നതിനിടെ അമിത വേഗതയില്‍ ലോറി പാഞ്ഞുകയറി; 18 പേര്‍ മരണം

മൃതദേഹം സംസ്കാരത്തിന്  കൊണ്ടുപോകുന്നതിനിടെ അമിത വേഗതയില്‍ ലോറി പാഞ്ഞുകയറി; 18 പേര്‍ മരണം

കൊല്‍ക്കത്ത: ശവസംസ്‌കാരത്തിനായി പോകുന്നതിനിടെ അമിത വേഗതയിലെത്തിയ കല്ലുകയറ്റിയ ലോറി ആള്‍ക്കുട്ടത്തിലേക്ക് പാഞ്ഞു കയറി പതിനെട്ടുപേര്‍ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ നാദിയ ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടം.

മരിച്ച പതിനെട്ടുപേരും 24 പര്‍ഗാനാസ് ജില്ലയിലുള്ളവരാണ്. 74കാരിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി പോകുന്നതിനിടെ ഇവര്‍ക്കിടയിലേക്ക് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ പത്ത് പേര്‍ പുരുഷന്‍മാരും ഏഴ് പേര്‍ സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റവരെ കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതയി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി മമതാബാനര്‍ജി അനുശോചനം അറിയിച്ചു. ഹൃദയഭേദകമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം