ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമെന്ന് അടൂര്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമെന്ന് അടൂര്‍

 

കോഴിക്കോട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോണ്‍ എബ്രഹാം അവാര്‍ഡ് ദാനച്ചടങ്ങും ‘ചേലവൂര്‍ വേണു: ജീവിതം , കാലം’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവും കെ.പി. കേശവമേനോന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവാര്‍ഡ് നിര്‍ണയത്തിനുള്ള മാനദണ്ഡം എന്താണെന്നോ സിനിമകള്‍ കണ്ട ശേഷം ആരാണ് അവാര്‍ഡ് തീരുമാനിക്കുന്നതെന്നോ എനിക്കറിയില്ല. നല്ല സിനിമകള്‍ അവരുടെ ലിസ്റ്റില്‍ ഇടം പിടിക്കില്ല. തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാന്‍ എന്ന് പോലും എനിക്കറിയില്ല. ഇത് അനീതിയാണ്,” അടൂര്‍ പറഞ്ഞു.

സംവിധായകരായ മനോജ് കാന (കെഞ്ചിര), ഡോണ്‍ പാലത്തറ (1956 മധ്യതിരുവിതാംകൂര്‍), ഷെറി ഗോവിന്ദന്‍, ടി. ദീപേഷ് (അവനോവിലോന), ഫിപ്രെസ്കിയുടെ സമഗ്രസംഭാവനയ്ക്കുള്ള സത്യജിത് റേ പുരസ്കാരം നേടിയ ചലച്ചിത്രനിരൂപകന്‍ ഐ. ഷണ്മുഖദാസ്, ചലച്ചിത്രനിരൂപണത്തിനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് നേടിയ കെ.സി. ജിതിന്‍, ഡോക്യുമെന്ററി സംവിധായകന്‍ ജയന്‍ മങ്ങാട് എന്നിവര്‍ക്ക് അടൂര്‍ പുരസ്കാരം നല്‍കി.