തങ്ങളുടെ പൗരന്മാരോടും വിസയുള്ള അഫ്ഗാന്‍ പൗരന്മാരോടും കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയ

തങ്ങളുടെ പൗരന്മാരോടും വിസയുള്ള അഫ്ഗാന്‍ പൗരന്മാരോടും കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ഓസ്ട്രേലിയ

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച തങ്ങളുടെ പൗരന്മാരോടും വിസയുള്ള അഫ്ഗാന്‍ പൗരന്മാരോടും തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിലേക്ക് എത്താന്‍ ആവശ്യപ്പെട്ടു.ഓസ്‌ട്രേലിയന്‍ പൗരന്മാര്‍, സ്ഥിര താമസക്കാര്‍, വിസയുള്ളവര്‍ എന്നിവര്‍ ഇപ്പോള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകണമെന്ന് ഒരു പ്രസ്താവനയില്‍ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിങ്ങള്‍ക്ക് അത് സുരക്ഷിതമായി ചെയ്യാന്‍ കഴിയുമെങ്കില്‍, കാബൂളിലേക്ക് പോകുക നിങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ മുന്‍കരുതലുകളും എടുക്കുക, പ്രസ്താവനയില്‍ പറഞ്ഞു. ആളുകള്‍ അവരുടെ വ്യക്തിഗത സുരക്ഷാ പദ്ധതികള്‍ അവലോകനം ചെയ്യാനും അവരുടെ ചുറ്റുപാടുകളെക്കുറിച്ച്‌ ബോധവാന്മാരാകാനും നിര്‍ദ്ദേശിച്ചു.