ഭൂകമ്പം : അഫ്ഗാന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ

ഭൂകമ്പം : അഫ്ഗാന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ

കാബൂള്‍:ഭൂകമ്ബത്തില്‍ തകര്‍ന്ന അഫ്ഗാനിസ്താനില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ.

മരുന്നും ഭക്ഷണവും ഭൂകമ്ബബാധിത പ്രദേശത്ത് എത്തിച്ച്‌ തുടങ്ങി. ഐക്യരാഷ്ട്രസഭ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

താലിബാന്‍ ലോകരാജ്യങ്ങളോട് സഹായം തേടിയതിന് പിന്നാലെയാണ് നടപടി. വാര്‍ത്താവിതരണസംവിധാനവും റോഡുകളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ഉണ്ടായ ഭൂകമ്ബത്തില്‍ മരണസംഖ്യ 1000 കടന്നിരുന്നു.

മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതകര്‍ വ്യക്തമാക്കി. പല ജില്ലകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്