എയ്ഡ്സിനെതിരെ പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് ബഹ്റൈന്‍ ആതിഥ്യമരുളും

മനാമ: എയ്ഡ്സിനെതിരെ പ്രഥമ അന്താരാഷ്ട്ര സമ്മേളനത്തിന് ബഹ്റൈന്‍ വേദിയാവും. സെപ്റ്റംബര്‍ 22, 23 ന് നടക്കുന്ന സമ്മേളനം ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്.ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുക. 'എയ്ഡ്സ് ജീവിതത്തിന്റെ അവസാനമല്ല'എന്ന പ്രമേയത്തിലാണ് സമ്മേളനം.
വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും സാമൂഹിക സംഘടനകളും സ്വകാര്യ മേഖലയും സമ്മേളനത്തില്‍ പങ്കാളികളാവും. എയ്ഡ്സ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗങ്ങളും പോംവഴികളും ഇതില്‍ ചര്‍ച്ചയാവും