ലണ്ടനില്‍ നിന്നുള്ള യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം എത്തി

ലണ്ടനില്‍ നിന്നുള്ള യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം എത്തി

കൊച്ചി: ലണ്ടനില്‍ നിന്നുള്ള യാത്രക്കാരെയുമായി എയര്‍ ഇന്ത്യയുടെ വിമാനം നെടുമ്ബാശേരിയില്‍ എത്തി.എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ എ ഐ 150 വിമാനമാണ് ഇന്ന് രാവിലെ 221 യാത്രക്കാരെയുമായി നെടുമ്ബാശേരിയില്‍ എത്തിയത്.

വിമാനത്താവളത്തിലെ ജീവനക്കാര്‍ യാത്രക്കാരെ സ്വീകരിച്ചു.നെടുമ്ബാശേരിയില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനം മാസം 22 ന് 05.57 ന് 232 യാത്രക്കാരെയുമായി പുറപ്പെടും.ഞായന്‍,ബുധന്‍,വെളളി ദിവസങ്ങളിലായി നെടുമ്ബാശേരിയില്‍ നിന്നും എയര്‍ ഇന്ത്യ ലണ്ടനിലേക്ക് നേരിട്ട് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.