അമ്മതൻ  കരസ്പർശം: കവിത , റോയ്‌ പഞ്ഞിക്കാരൻ

അമ്മതൻ  കരസ്പർശം: കവിത , റോയ്‌ പഞ്ഞിക്കാരൻ

 

 

ചൂടില്ല എൻ ശരീരത്തിൽ 

എങ്കിലും വിറക്കുന്നെൻ 

കൈകാലുകൾ. 

കുളിരുന്നെൻ അന്തരംഗം . 

കൊതിച്ചു ഞാനൊരു 

അമ്മതൻ  കരസ്പർശം . 

അച്ചൻ മറഞ്ഞ കാലം മുതൽക്കേ 

അമ്മ  ഉറങ്ങുന്നത് കണ്ടിട്ടില്ലിതുവരെ. 

രാത്രിയിൽ ഒരു പൂനിലാവെട്ടമായി 

നെറ്റിയിൽ തലോടും അമ്മതൻ കൈകളിൽ  എൻ നെറ്റിയിലെ 

ചൂട് പകർന്നു നൽകി  ഞാൻ. 

എങ്കിലും 'അമ്മ ചൊല്ലി എല്ലാമൊരു 

നിൻ തോന്നൽമാത്രം’ . 

പിറ്റേ ദിവസം രാവിലെ 

പുതപ്പിനുള്ളിൽ വിറയ്ക്കുന്ന 'അമ്മ 

മൊഴിഞ്ഞു എനിക്കൊന്നുമില്ല മോനെ . 

 

 

റോയ്‌ പഞ്ഞിക്കാരൻ