ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ് ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക ഫലം ആത്മഹത്യയെന്നാണ് .

കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രകിയയില്‍ പിഴവുണ്ടായോ എന്നറിയാന്‍ ചികില്‍സാരേഖകള്‍ കൂടി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.

രാവിലെ എട്ടുമണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പത്തിന് പോസ്റ്റുമോര്‍ട്ടം തുടങ്ങി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം പന്ത്രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ആലുവയില്‍ പൊതു ദര്‍ശനം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.