അങ്കണവാടി പ്രവേശനോത്സവം  നടത്തി

അങ്കണവാടി പ്രവേശനോത്സവം  നടത്തി


  
തിരുവഞ്ചൂർ :  മണർകാട് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവഞ്ചൂർ നീലാണ്ഠപ്പടി 147-ാം നമ്പർ അങ്കണവാടിയിൽ 30 ന്  രാവിലെ 10ന് അങ്കണവാടി പ്രവേശനോത്സവം, വാർഡുമെമ്പർ രാജീവ് രവീന്ദ്രൻ്റെ അധ്യക്ഷതയിൽ, കുട്ടികളുടെ വിവധ കലാപരിപാടികളോടെ വർണ്ണശബളമായി നടത്തി.  ഉദ്ഘാടനം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്   കെ.സി. ബിജു നിർവ്വഹിച്ചു.
സൂസൻ പാലാത്ര അങ്കണവാടികളുടെ സേവനങ്ങളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. 


ആശംസാപ്രസംഗം  പി.സി. മോഹനനും കൃതജ്ഞത  ലീലാമ്മ ചാക്കോയും നിർവ്വഹിച്ചു. കുമാരി നേഹ   പരിപാടിയുടെ മുഖ്യ കോർഡിനേറ്റർ ആയിരുന്നു. അംഗനവാടി വർക്കർ   കെ.ആർ. ബിന്ദു, ഹെൽപ്പർ  ബിനുകുമാരി, ആശാ വർക്കർ  ശാന്തമ്മ എന്നിവർ സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയ്ക്ക് നേതൃത്വം നല്കി. കുട്ടികളും രക്ഷിതാക്കളുമായി നൂറ്റമ്പതിൽപ്പരംപേർ  സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തു. 


പുത്തൻകുരുന്നുകളെ, പൂച്ചെണ്ട്, തേൻ, മധുരപലഹാരങ്ങൾ എന്നിവ നല്കി വരവേറ്റു.