ആര്യന്‍ ഖാന് മയക്കുമരുന്ന് വാങ്ങിയതിലും വിതരണം ചെയ്തതിലും പങ്കുണ്ടെന്ന് നര്‍കോട്ടിക്‌സ് ബ്യൂറോ കോടതിയില്‍

ആര്യന്‍ ഖാന് മയക്കുമരുന്ന് വാങ്ങിയതിലും വിതരണം ചെയ്തതിലും പങ്കുണ്ടെന്ന് നര്‍കോട്ടിക്‌സ് ബ്യൂറോ കോടതിയില്‍

മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മയക്കുമരുന്ന് വാങ്ങിയതിനും വിറ്റതിലും പങ്കുണ്ടെന്ന് നല്‍കോട്ടിക്‌സ് ബ്യൂറോ. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയിലാണ് നര്‍കോട്ടിക്‌സ് ബ്യൂറോ ശക്തമായ നിലപാടെടുത്തത്. ജാമ്യം നല്‍കരുതെന്നും ഏജന്‍സി ആവശ്യപ്പെട്ടു.

ആര്യന്‍ ഖാന്‍ അര്‍ബാസ് മര്‍ച്ചന്റില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി ഏജന്‍സി വാദിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവ് പ്രധാനമല്ല. അര്‍ബാസ് മര്‍ച്ചന്റുമായി ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഇടപാട് നടത്തിയിട്ടുണ്ട്. വാങ്ങിയതിലും വിതരണം ചെയ്തതിലും പങ്കുണ്ട്- ഏജന്‍സി കോടതിയില്‍ വാദിച്ചു.

മുംബൈയില്‍നിന്ന് ഗോവയിലേക്ക് പോകുന്ന ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയെന്നാരോപിച്ചാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്.