ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളത്തേക്ക് മാറ്റി

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളത്തേക്ക് മാറ്റി

ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസില്‍ പിടിയിലായ ആര്യന്‍ ഖാന് സെഷന്‍സ് കോടതി തീരുമാനം നാളത്തേക്ക് മാറ്റി. മുംബൈയിലെ പ്രമുഖ അഭിഭാഷകന്‍ അമിത് ദേശായിയാണ് ആര്യന് വേണ്ടി ഹാജരായിരുന്നത്.

ആര്യന്‍ ഖാനില്‍ നിന്നും മയക്ക് മരുന്ന് കണ്ടെത്തിയില്ലെന്ന എന്‍ സി ബി ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ഉയര്‍ത്തി കാണിച്ചാണ് അമിത് ദേശായി കോടതിയില്‍ വാദിച്ചത്.

എന്നാല്‍ ആര്യന്‍ ഖാന്റെ വാട്ട്സപ്പ് ചാറ്റുകളില്‍ നിന്ന് വിദേശ ബന്ധം കണ്ടെത്തിയെന്നും മയക്ക് മരുന്നുകള്‍ വലിയ തോതില്‍ കടത്തുന്നതിനെ കുറിച്ചുള്ള ഗൂഢാലോചന സംശയിക്കുന്നുവെന്നും എന്‍ സി ബി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

കയ്യില്‍ പണമില്ലാത്ത ആര്യന്‍ ഖാന് ലഹരി മരുന്ന് വാങ്ങാന്‍ കഴിയില്ലെന്ന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവേ ആര്യന്റെ വക്കീല്‍ മുംബൈ കോടതിയില്‍ പറഞ്ഞു. ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തിലാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്.

ആര്യന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തങ്ങളുടെ മറുപടി കോടതിയെ അറിയിച്ചു. സംഭവം നടക്കുമ്ബോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നാണ് ആര്യന്റെ വക്കീല്‍  കോടതിയെ അറിയിച്ചത്.