ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഛിന്നഗ്രഹം വരുന്നുവെന്ന് നാസ

ഭൂമിയെ ലക്ഷ്യമാക്കി ഭീമന്‍ ഛിന്നഗ്രഹം വരുന്നുവെന്ന് നാസ

 

ഭീമന്‍ ഛിന്നഗ്രഹം 388945 (2008 TZ3) തിങ്കളാഴ്ച പുലര്‍ച്ചെ 2.48 ന് ഭൂമിക്കടുത്തെത്തുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ  മുന്നറിയിപ്പ് നല്‍കി. 1,608 അടി വീതിയുള്ള   ഛിന്നഗ്രഹത്തിന് ഈഫല്‍ ടവറിനേക്കാളും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കാളും ഉയരമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബഹിരാകാശ പാറ ഭൂമിയില്‍ പതിച്ചാല്‍ വന്‍ നാശമാണ് വിതക്കുക. അതേസമയം ഛിന്നഗ്രഹം 2.5 ദശലക്ഷം മൈല്‍ അകലെ നിന്ന് നമ്മെ കടന്നുപോകുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഇത് വലിയ ദൂരമാണെന്ന് തോന്നുമെങ്കിലും ബഹിരാകാശത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. അതുകൊണ്ട് നാസ ഇതിനെ 'അടുത്ത സമീപനം' എന്നാണ് വിളിക്കുന്നത്.

ഛിന്നഗ്രഹം 388945 ഭൂമിയെ ലക്ഷ്യമാക്കി വരുന്നത് ഇതാദ്യമല്ലെന്നും 2020 മെയ് മാസത്തില്‍ അത് ഭൂമിയുടെ 1.7 ദശലക്ഷം മൈല്‍ അകലെ കടന്നുപോയിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.