ആംഗ് സാന്‍ സൂ കിയുടെ വിചാരണ രഹസ്യ ജയിലിനുള്ളില്‍

റംഗൂണ്‍: മുന്‍ പ്രധാനമന്ത്രി ആംഗ് സാന്‍ സൂ കിയെ പുറം ലോകം കാണിക്കാതിരിക്കാന്‍ തന്ത്രങ്ങളുമായി മ്യാന്മര് സൈനിക ഭരണകൂടം.
രഹസ്യജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സൂകിയുടെ വിചാരണയും ജയിലിനുള്ളില്‍ മതിയെന്നാണ് തീരുമാനം. വിചാരണയുമായി ബന്ധപ്പെട്ട് പുറത്തെ കോടതിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും തലസ്ഥാനമായ നായ്പിത്വേ യിലെ ജയില്‍ കോടതിയില്‍ മതിയെന്നുമാണ് സൈനിക തീരൂമാനം.
മുന്‍ ഭരണാധികാരികളേയും ഉദ്യോഗസ്ഥരേയും തടവിലാക്കിയാണ് സൈനിക ഭരണകൂടം 2021ല്‍ ഭരണം പിടിച്ചത്. വിവിധ വകുപ്പുകളിലായി 150 വര്‍ഷം ജയിലില്‍ കിടക്കേണ്ട കുറ്റമാണ് സൂകിയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. നിലവില്‍ ഏത് ജയിലിലാണ് സൂ കിയെ പാര്‍പ്പിച്ചിരിക്കുന്നതെന്ന വിവരവും സൈനിക ഭരണകൂടം രഹസ്യമാക്കി വച്ചിരിക്കുകയാണ്. 1962 മുതല്‍ 2011 വരെ നീണ്ട സൈനിക ഭരണകൂടത്തിനെതിരെ പോരാടിയ സൂ കി 2011ല്‍ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിച്ച് രണ്ടാം വട്ടവും അധികാര ത്തിലേറാന്‍ ശ്രമിച്ചതാണ് സൈന്യം തകര്‍ത്തത്.