ഓസ്ട്രേലിയ വിസ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു; ഇംഗ്ലീഷ് അറിയാത്തവര്‍ പുറത്താകും

ഓസ്ട്രേലിയ വിസ നിയമങ്ങള്‍ കര്‍ക്കശമാക്കുന്നു;  ഇംഗ്ലീഷ് അറിയാത്തവര്‍ പുറത്താകും

സിഡ്നി: അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരുടെ എണ്ണം പകുതിയായി കുറക്കുന്നതിന്റെ ഭാഗമായി വിസ നിയമങ്ങള്‍ ശക്തമാക്കാൻ ഓസ്ട്രേലിയയുടെ നീക്കം.

അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെയും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും വിസ നിയമങ്ങള്‍ കര്‍ശനമാക്കാനാണ് നീക്കം.

പുതിയ നയങ്ങള്‍ പ്രകാരം, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പരീക്ഷകളില്‍ ഉയര്‍ന്ന റേറ്റിങ് ആവശ്യമാണ്.വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയില്‍ താമസിക്കുന്നത് നീട്ടാൻ അനുവദിക്കുന്ന ക്രമീകരണങ്ങളും അവസാനിക്കും.

2022-23 ല്‍ നെറ്റ് ഇമിഗ്രേഷൻ റെക്കോര്‍ഡ് 510,000 ആയി ഉയരുമെന്ന് പ്രതീക്ഷിച്ചതിന് ശേഷമാണ് ആസ്ട്രേലിയയുടെ തീരുമാനം. 2024-25, 2025-26 വര്‍ഷങ്ങളില്‍ ഇത് ഏകദേശം കാല്‍ ദശലക്ഷമായി കുറയുമെന്നും കണക്കാക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് കുടിയേറ്റം വര്‍ധിക്കാനുള്ള പ്രധാന കാരണമെന്ന് ആസ്ട്രേലിയൻ അധികൃതര്‍ വ്യക്തമാക്കിയിരുന്നു