അവിചാരിതം: ചെറു കഥ , ഗിരിജ. കെ. നായർ

അവിചാരിതം:  ചെറു കഥ , ഗിരിജ. കെ. നായർ

 

ഹോസ്റ്റലിന്റെ അടുത്തുള്ള കടൽക്കരയിലൂടെ കൂട്ടുകാരികളുടെ കൂടെ നടക്കുമ്പോൾ  മനസ്സിൽ നാളെ വീട്ടിൽ നടക്കുന്ന പെണ്ണ് കാണലിനെ കുറിച്ചുള്ള ചിന്തകളായിരുന്നു. 
വരന്റെ  വീട്ടുകാർ നല്ല സാമ്പത്തികം ഉള്ളവർ, അമേരിക്കയിൽ ജോലിയുള്ള വരൻ സുമുഖനാണെന്നു പറയുന്നു. ഫോട്ടോ കണ്ടിട്ടില്ല. എല്ലാം  കൊണ്ടും നല്ല ഒരു ആലോചനയാണത്രെ 
എന്തായാലും അവസാന വാക്ക് നാളെ പറയണമെന്നു വീട്ടുകാർ നിർബന്ധിക്കുന്നു. 
ഇപ്പോഴും ഒരു ഉറച്ച തീരുമാനമെടുക്കാൻ കഴിയുന്നില്ല  
വിസ്മയ, ഉത്തര എന്നീ ഹതഭാഗ്യരുടെ അനുഭവങ്ങൾ വായിക്കുമ്പോൾ ഒന്നിനും തോന്നാറില്ല 

തന്റെ കൂട്ടുകാർ വിവാഹനിശ്ചയം കഴിഞ്ഞവരാണ്. ചെറുക്കൻമാർ തങ്ങളുടെ ഓഫീസിനടുത്തു ജോലി ചെയ്യുന്നു  

എന്നും ഈ  കടൽക്കരയിൽ വരുന്നതു തന്നെ അവരെ കാണാനും ഭാവി സങ്കൽപ്പങ്ങൾ നെയ്തു കൂട്ടുവാനുമാണ്. 
അവരുടെ ഭാവി വരന്മാർ വന്നു. ഓരോരുത്തരും അവരുടെ സ്വകാര്യതകളിലേക്ക് പറന്നു  പോയി. 
താൻ ഏകാകിയായി വെറുതെ ഓർമകളിലൂടെ ക്യാമ്പസ്സിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളിലൂടെ കടന്നു പോയി  
തന്റെ സീനിയർ ആയിരുന്നു ശരത്. 
തന്റെ കൂടെ യുഗ്മ ഗാനങ്ങൾ പാടി കലോത്സവത്തിൽ പ്രതിഭയായവൻ  ഒരു പാട് മത്സരങ്ങളിൽ തങ്ങൾ പങ്കെടുത്തിട്ടുണ്ട്  
പ്രേമ ഗാനങ്ങൾ പാടി. സ്നേഹസാന്ത്വനങ്ങൾ കൈ മാറി. 
കോളേജ് ജീവിതം കഴിഞ്ഞു. പലരും പലവഴിക്ക് പിരിഞ്ഞു പോയി  . ശരത് എവിടെയാണെന്ന് അറിയില്ല. അന്ന് തന്ന ഫോൺ നമ്പർ ഇപ്പോൾ ഇല്ല  
ഒരു  വിവരവും ഇല്ല. എന്തായാലും ആ രൂപവും ഭാവവും ചിരിയും മനസ്സിൽ ഒരു ഓളമായി നിൽക്കുന്നു 

സന്ധ്യ ചുവന്നു തുടുത്തു  അസ്തമയ സൂര്യൻ കടലിൽ താഴാറായി. കൂട്ടുകാരുടെ പ്രേമ സംഭാഷണം  കഴിഞ്ഞിട്ടില്ല 

താനും  കുറച്ചു നേരം ശരത്തുമായി ഭാവനയിൽ മാനത്തുകൂടെ പാടി നടന്നു. 

ഭാവി വരന്മാരെ പറഞ്ഞയച്ചു കൂട്ടുകാരികൾ തിടുക്കത്തിൽ വന്നു. അവരുടെ കവിളുകളിൽ നാണത്തിന്റെ  ചുവന്ന പൂക്കൾ കൊഴിയാതെ നിന്നിരുന്നു 

തിരിച്ചു പോരുമ്പോൾ അവർ ചോദിച്ചുകൊണ്ടിരുന്നു. നീ എന്തു തീരുമാനിച്ചു. 
നിനക്ക് കിട്ടാവുന്ന നല്ല ബന്ധമാണ്. പിന്നെ നിനക്ക് മാന്യമായ ഒരു ജോലിയുമുണ്ട്.. അതുകൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. അവർ ഉപദേശിച്ചു കൊണ്ടിരുന്നു 

ചെക്കന്റെ ഫോട്ടോ ഇതുവരെ കിട്ടിയില്ല എന്നവരോട് പറഞ്ഞപ്പോൾ അത് സാരമില്ല നാളെ നേരിൽ കാണാമല്ലോ അവർ ചിരിച്ചു കൊണ്ട് പറഞ്ഞു 

പിറ്റേന്ന് വീട്ടിൽ ചെന്നപ്പോൾ അമ്മാവനും മറ്റും എത്തിയിട്ടുണ്ട്. 
ഇന്ന് ചെറുക്കൻ വരും  ആദ്യമായിട്ടാണ് കാണുന്നത്  ഫോട്ടോ പോലും കണ്ടില്ല. 
ആരോ പറഞ്ഞകാര്യങ്ങളാണ് കേട്ടതെല്ലാം. 

 ചെറുക്കൻ എത്തിയെ ന്നറിഞ്ഞു  വെറുതെ ജനലിലൂടെ നോക്കി. കുറച്ചു പ്രായമായവരും ഒരു മധ്യ വയസ്‌കയും പുറത്തിറങ്ങി. അവസാനം ഒരു ചെറുപ്പക്കാരനും . അത്ഭുതത്തോടെ കണ് മിഴിച്ചു പോയി  
തന്റെ കൂടെ പഠിച്ച ശരത് .. !!!!എന്തു ചെയ്യേ ണ്ടതെന്നറിയാതെ ഒരു നിമിഷം നിന്നു പോയി 
മെല്ലെ ഇന്നലെ കണ്ട ദിവാസ്വപ്നങ്ങൾ മനസ്സിലൂടെ കടന്നു പോയി 
ഒരു മായാലോകത്തിലെത്തിപെട്ട പോലെ