ബിറ്റ്കോയിന്‍ ഉപയോഗിച്ചും ഇനി വിമാന ടിക്കറ്റ് ബുക്കിംഗ്

ബിറ്റ്കോയിന്‍ ഉപയോഗിച്ചും  ഇനി   വിമാന ടിക്കറ്റ് ബുക്കിംഗ്

എമിറേറ്റ്സ് വിമാന ടിക്കറ്റുകള്‍ ഇനി  ബിറ്റ്കോയിന്‍ ഉപയോഗിച്ചും  ബുക്ക് ചെയ്യാം, ഇതിനുള്ള   സംവിധാനം ഉടന്‍ എത്തുന്നു.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ സര്‍വീസാണ് എമിറേറ്റ്സ്. ബിറ്റ്കോയിന്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കു പുറമേ എന്‍എബ്ടി ട്രേഡിംഗ് പ്ലാറ്റ്ഫോം എമിറേറ്റ്സ് ഉടന്‍ ആരംഭിക്കും.

ബിറ്റ്കോയിന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം നിലവില്‍ വരുന്നുണ്ടെങ്കിലും സേവനം എപ്പോള്‍ മുതല്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്ന് കമ്ബനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റാവേഴ്സ് തുടങ്ങിയ സേവനങ്ങള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് എമിറേറ്റ്സ് ഇതിനകം അറിയിച്ചിട്ടുണ്ടായിരുന്നു.

നിലവില്‍, alternativeairlines.com എന്ന വെബ്സൈറ്റ് മുഖാന്തരം വിമാന ടിക്കറ്റുകള്‍ ബിറ്റ്കോയിന്‍ ഉപയോഗിച്ച്‌ വാങ്ങാന്‍ സാധിക്കും