BOTS 50: ലീലാമ്മ തൈപ്പറമ്പിൽ, ബോട്സ്വാന

 BOTS 50: ലീലാമ്മ തൈപ്പറമ്പിൽ, ബോട്സ്വാന

ബോട്സ്വാനയുടെ അമ്പതാമതു സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ (2017 ൽ) ഞങ്ങൾ ഉറച്ച  ശബ്ദത്തോടെ  " RUACH, RUACH(The WIND OFGOD) എന്നുച്ചത്തിൽ പറഞ്ഞു..  ഗ്രാമത്തലവനാണ് അങ്ങനെ പറയാൻ പറഞ്ഞത് ...  പവ്വർ  ഉള്ള ഈ വാക്കുകൾ പറഞ്ഞു തീരുമ്പോൾ ഒരുമയുടെ കാറ്റാഞ്ഞു  വീശി...

BOTSWANA 50  UNITED AND PROUD 

''Pula pula'',..... ഇതാണ് സന്തോഷത്തിന്റെ ആർപ്പു വിളി.
ബോട്സ്വാനയുടെ കറൻസിയുടെ പേരു pula ആണ്, മഴയേയും pula യെന്നു പറയുന്നു.

50th സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന  സന്തോഷത്തിൽ ആരും വെറുതെയിരുന്നില്ല. എല്ലാവരും അവരെകൊണ്ടു കഴിയുന്ന പോലെ ബോട്സ്വാനയെ അണിയിച്ചൊരുക്കി ..ഞാൻ എന്റെ വീതമായി  ഒരു പാറയിൽ BOTS 50 എന്നു പെയിന്റ് ചെയ്തു..

 ഇവിടെ തൂണിലും തുരുമ്പിലും കല്ലിലും പാറയിലും  എല്ലാം സ്വാതന്ത്ര്യത്തിന്റെ മാറ്റൊലി അലയടിച്ചു..  ബോട്സ്വാന ആഫ്രിക്കയ്ക്കൊരു മാതൃകയാണ്.  ബ്രിട്ടീഷ്‌ കൊളോണിയലിസത്തിൽ  നിന്നുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ അൻപതാം പിറന്നാൾ  ആഘോഷം  കാണെണ്ടതു തന്നെയായിരുന്നു .

ഞങ്ങൾ ഓരോ ഗ്രാമത്തിലും പ്രത്യേകപ്രാർത്ഥന നടത്തി 


ചോബെ നദിയുടെ മറുവശം നമീബിയ ആണ്. അവിടെ ഒരു ദ്വീപിനുവേണ്ടി  കുറേക്കാലം പോരടിച്ചകഥ ഇവർ പറയും... പിന്നെ ഐക്യരാഷ്‌ട്ര  സഭ ഇടപെട്ടു  പ്രശ്നം പരിഹരിച്ചു. ഇപ്പോൾ നമീബിയൻസ് ഒരുപാടുപേർ ഇവിടെ വരും.


ബോട്സ്വാന ഫ്ലാഗ്..

കറുപ്പും വെളുപ്പും, ലൈറ്റ്ബ്ലൂവും  കലർന്നതാണ് ബോട്സ്വാന ഫ്ലാഗ്. ആളുകൾക്കിടയിലെ ഐക്യത്തിന്റെയും  സഹവർത്തിത്വത്തിന്റെയും പ്രതീകമായത്  നിലകൊള്ളുന്നു. നാഷണൽ മൃഗം സീബ്രയാണ്.

ചിബുക്കു

ബോട്സ്വാനയ്ക്കു പരമ്പരാഗത ബീയർ  തരങ്ങളുണ്ട് .യുവാക്കൾ ഇവ പരമ്പരാഗതമായി ഉപയോഗിക്കുന്നു. പലനിറത്തിൽ, നീല, വെള്ള ചുവപ്പ്, ബോക്സിൽ ചിബുക്കു കിട്ടും. ഇവിടെ എല്ലാവരും ഇത്   ഇഷ്ടപ്പെ ടുന്നു.

പഞ്ഞപുല്ലു പോലെയുള്ള ഒരു ധാന്യം-പേര് സർഗം  (സർഗ്ഗവും, ചോളവും ചേർത്തു വാറ്റിയെടുക്കുന്ന  മദ്യമാണ് ചിബുക്. സാമൂഹ്യ ചടങ്ങുകളിൽ ഇതു വ്യാപകമായി ഉപയോഗിക്കുന്നു. .. വില വളരെ കുറവ്..ഇവിടെ മരണം, കല്യാണം വന്നാലും  ഇതുപയോഗിക്കും.. ആരോഗ്യമുള്ള ലഹരി പാനീയമാണിത് .വേഗത്തിൽ ലഹരിയാകും. ചില സമയങ്ങളിൽ കഴുതയ്ക്കും കൊടുക്കും...മാംസവും, തക്കാളിയും ഉണങ്ങിയ മത്സ്യം, ചോളം ഇവയാണ് ഭക്ഷ്യ സാധനങ്ങൾ.

 ഞാൻ താമസിക്കുന്ന MAUN എന്ന സ്ഥലത്തു പരമ്പരാഗതമായ എല്ലാം കിട്ടും. ഷോപ്രൈറ്റ്, Choppies, ഒക്കെയാണ് പ്രധാനപ്പെട്ട സൂപ്പർമാർക്കറ്റുകൾ . ഭൂഗർഭസ്രോതസ്സുകളിൽ നിന്നും മുൾപടർപ്പിന്റ ഇടയിലൂടെ വരുന്ന ജല സ്രോതസ്സുകൾ കുടിക്കാൻ ഉപയോഗിക്കുന്നു. ബോർ ഹോൾ വെള്ളവും  ടാപ് വാട്ടറും  കുടിക്കാൻ ഉപയോഗിക്കും...