വസ്ത്രങ്ങള്‍ വലിച്ചൂരി, നഗ്നയായി കാന്‍ റെഡ് കാര്‍പ്പറ്റില്‍ അജ്ഞാത യുവതി

കാന്‍ ചലച്ചിത്ര മേള കഴിഞ്ഞ ദിവസം നാടകീയമായ രംഗങ്ങള്‍ക്കാണ് വേദിയായത്. വിവസ്ത്രയായി റെഡ് കാര്‍പെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് യുവതി. യുക്രൈനില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് യുവതി എത്തിയത്.
ഇദ്രിസ് എല്‍ബയെ നായകനാക്കി ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്ത ത്രീ തൗസന്‍ഡ് ഇയേഴ്സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാര്‍പ്പറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് എല്ലാവരേയും അമ്ബരപ്പിച്ച സംഭവമുണ്ടായത്. അജ്ഞാതയായ ഒരു യുവതി വേദിയിലേക്ക് ഓടിവരികയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി കാമറയ്ക്കു മുന്നില്‍ നിന്ന് ആര്‍ത്തലച്ചു കരയുകയായിരുന്നു. അവരുടെ ശരീരത്തില്‍ യുക്രൈനിന്റെ കൊടി പെയിന്റ് ചെയ്തിരുന്നു. 'ഞങ്ങളെ ബലാല്‍സംഗം ചെയ്യുന്നത് നിര്‍ത്തൂ' എന്ന് ദേഹത്ത് എഴുതിയിരുന്നു
സംഭവം കണ്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാര്‍ ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ റാഡിക്കല്‍ ഫെമിനിസ്റ്റ് ഗ്രൂപ്പായ സ്കം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാരിയെ പുറത്തേക്ക് കൊണ്ടുപോവുന്നതും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ തടയുന്നതും വിഡിയോയില്‍ കാണാം.