പരിശുദ്ധ കാതോലിക്ക ബാവയുടെ വേര്‍പാടില്‍  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതൃത്വം അനുശോചിച്ചു

പരിശുദ്ധ കാതോലിക്ക ബാവയുടെ വേര്‍പാടില്‍  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതൃത്വം അനുശോചിച്ചു

 

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ  പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ മോറാൻ മോർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ  കാതോലിക്ക ബാവയുടെ വേര്‍പാടില്‍  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതൃത്വം  അനുശോചിച്ചു . 

സൂം മീറ്റിംഗിലൂടെ നടത്തിയ അനുശോചന സമ്മേളനത്തിൽ  വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി പി വിജയൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ പോൾ  പാറപ്പള്ളി തുടങ്ങിയവർ അനുശോചിച്ചു. ബാവാ തിരുമേനിയുടെ  ലളിതമായ ജീവിതരീതിയും  ഔപചാരികതകളില്ലാത്ത പെരുമാറ്റവും വിസ്മരിക്കാനാവില്ലന്ന്  നേതാക്കൾ അനുസ്മരിച്ചു . സഭയുടെയും വിശ്വാസിസമൂഹത്തിന്റെയും  വേദനയില്‍  പ്രാര്‍ത്ഥനയോടെ പങ്കു ചേരുന്നു.  പാവനസ്മരണക്കുമുമ്പില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു.