ജോലി സമ്മര്‍ദം; സ്ത്രീക‍ള്‍ക്കിടയില്‍ മസ്തിഷ്കാഘാതം വര്‍ധിക്കുന്നതായി പഠനം

ജോലി സമ്മര്‍ദം; സ്ത്രീക‍ള്‍ക്കിടയില്‍ മസ്തിഷ്കാഘാതം വര്‍ധിക്കുന്നതായി പഠനം

 സ്ത്രീക‍ള്‍ക്കിടയില്‍ ജോലി സമ്മര്‍ദം മൂലമുള്ള മസ്തിഷ്കാഘാതം വര്‍ധിക്കുന്നതായും പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ അധികരിക്കുന്നതായും യൂറോപ്യന്‍ സ്ട്രോക്ക് യൂണിയന്‍്റെ പഠനം. 

പ്രമേഹം, കൊളസ്ട്രോള്‍, പുകവലി, അമിതവണ്ണം, തുടങ്ങിയ സ്ട്രോക്കിന്‍്റെ സ്ഥിരം കാരണങ്ങള്‍ക്ക് പുറമേ ഉറക്കക്കുറവും ജോലിസമ്മര്‍ദവും സ്ട്രോക്കിന് കാരണമാവുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജോലി സമ്മര്‍ദവും ഉറക്കപ്രശ്നങ്ങളും സ്ത്രീകള്‍ക്ക് സ്ട്രോക്കിന് കാരണമാവുന്നുണ്ടെന്ന് സൂറിച്ച്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ.മാര്‍ട്ടിന്‍ ഹാന്‍സലും സംഘവും നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.

2007മുതല്‍ 2015 വരെയുള്ള കാലയളവില്‍ 22,000 പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ നടത്തിയ പഠനത്തിലാണ് സ്ത്രീകള്‍ക്കിടയില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ വന്‍ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്.