വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ലണ്ടനിലേക്ക് പോകാന്‍ ശ്രമിച്ച മൂന്ന്​ വിദ്യാര്‍ഥികള്‍ പിടിയില്‍

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ലണ്ടനിലേക്ക് പോകാന്‍ ശ്രമിച്ച   മൂന്ന്​ വിദ്യാര്‍ഥികള്‍ പിടിയില്‍

നെടുമ്ബാശ്ശേരി: വിവിധ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ലണ്ടനിലേക്ക് പോകാന്‍ ശ്രമിച്ച മൂന്ന് വിദ്യാര്‍ഥികളെ എമിഗ്രേഷന്‍ വിഭാഗം കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. 

എറണാകുളം തുറവൂര്‍, വെണ്ണല, ഇലഞ്ഞി സ്വദേശികളാണിവർ 

സ്‌റ്റുഡന്‍റ്‌ വിസയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനാണ് ഇവരെത്തിയത്. മഹാത്മാ ഗാന്ധി, കേരള, വാരാണസി, അണ്ണാമല, കാശി വിദ്യാപീഠം യൂനിവേ​ഴ്​സിറ്റികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധി പേര്‍ ഇത്തരത്തില്‍ കടക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം ഇവരെ ചോദ്യം ചെയ്തു. തുടര്‍ന്ന് ചില യൂനിവേഴ്സിറ്റികളുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജമാണെന്ന് വെളിപ്പെട്ടത്. പിന്നീട് എമിഗ്രേഷന്‍ വിഭാഗം മൂവര്‍ക്കും യാത്രാനുമതി നിഷേധിച്ച്‌ നെടുമ്ബാശ്ശേരി പൊലീസിന് കൈമാറി