മെഹുല്‍ ചോക്സിക്കെതിരായ കേസ് പിന്‍വലിച്ച്‌ ഡൊമിനിക്ക

മെഹുല്‍ ചോക്സിക്കെതിരായ കേസ് പിന്‍വലിച്ച്‌ ഡൊമിനിക്ക

 

റോസോ : വിവാദ വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കെതിരായ കേസ് കരീബിയന്‍ രാജ്യമായ ഡൊമിനിക്കയിലെ സര്‍ക്കാര്‍ പിന്‍വലിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി ചോക്സി ഇന്ത്യവിടുകയായിരുന്നു.

ആന്റിഗ്വയിലെത്തിയ ചോക്സി ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെ ഡൊമിനിക്കയില്‍ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 24നാണ് ചോക്സിക്കെതിരെ ഡൊമിനിക്ക കേസെടുത്തത്.

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് ചോക്സിയ്ക്കെതിരെ സ്വീകരിച്ച കേസ് പിന്‍വലിക്കുന്നെന്ന് കാട്ടി ഡൊമിനിക്കയിലെ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ മജിസ്‌ട്രേ​റ്റ് കോടതിയില്‍ കത്ത് നല്‍കി. അതേസമയം, ഡൊമിനിക്കയുടെ നടപടി ചോക്സിയെ ഇന്ത്യയിലേക്കെത്തിക്കാനുള്ള സിബിഐ, ഇഡി നീക്കങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും.