സിവില്‍ സര്‍വീസ് പരീക്ഷാ ഫലം ; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, 4-ാം റാങ്ക് മലയാളിക്ക്

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം ; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്, 4-ാം റാങ്ക് മലയാളിക്ക്

ല്‍ഹി: സിവില്‍ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ് റാം കുമാർ.

കഴിഞ്ഞ വര്‍ഷം ഐപിഎസ് ലഭിച്ച സിദ്ധാര്‍ഥ് നിലവില്‍ ഹൈദരാബാദില്‍ പരിശീലനത്തിലാണ്.  അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി.

ആദ്യ റാങ്കുകളില്‍ നിരവധി മലയാളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പി പി (40 റാങ്ക്), രമ്യ ആർ ( 45 റാങ്ക്), ബിൻ ജോ പി ജോസ് (59 റാങ്ക്), ആനി ജോർജ് (93 റാങ്ക്), ജി ഹരിശങ്കർ (107 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മലയാളികള്‍.

ഇക്കുറി ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒബിസി വിഭാഗത്തില്‍ 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ് റാങ്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്