സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയില്‍ 13,000 ഉദ്യോഗാര്‍ഥികള്‍ മെയ്ന്‍ പരീക്ഷ എഴുതാന്‍ യോഗ്യത നേടിയതായി യുപിഎസ് സി അറിയിച്ചു.
യുപിഎസ് സിയാണ് വര്‍ഷംതോറും പരീക്ഷ നടത്തുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ. പ്രിലിമിനറി, മെയ്ന്‍, ഇന്റര്‍വ്യൂ എന്നി വിവിധ ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത്. ഐഎഎസ് ഉള്‍പ്പെടെ വിവിധ സര്‍വീസുകളില്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പരീക്ഷ.
ജൂണ്‍ അഞ്ചിനാണ് രാജ്യമൊട്ടാകെ പ്രിലിമിനറി പരീക്ഷ നടത്തിയത്. 17 ദിവസത്തിനകമാണ് ഫലം പ്രസിദ്ധീകരിച്ചത്. 11.52 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയ്ക്കായി അപേക്ഷിച്ചത്. ഇതില്‍ 13,090 ഉദ്യോഗാര്‍ഥികള്‍ മെയ്ന്‍ പരീക്ഷ എഴുതാന്‍ യോഗ്യത നേടിയതായി യുപിഎസ് സി അറിയിച്ചു. യുപിഎസ് സിയുടെ വെബ്സൈറ്റായ www.upsc.gov.in ല്‍ പ്രവേശിച്ചാല്‍ ഫലം അറിയാം