തലയ്ക്ക് പിന്നില്‍ ക്രിക്കറ്റ് പന്ത് തട്ടി കളിക്കാരന്‍ മരിച്ചു

തലയ്ക്ക് പിന്നില്‍ ക്രിക്കറ്റ് പന്ത് തട്ടി കളിക്കാരന്‍ മരിച്ചു

മുംബൈ:  മത്സരത്തിനിടെ തലയില്‍ ക്രിക്കറ്റ്പന്ത് കൊണ്ട് കളിക്കാരന്‍ മരിച്ചു. ഫീല്‍ഡ് ചെയ്യുന്നതിനിടെ, മൈതാനത്ത് നടന്ന മറ്റൊരു മത്സരത്തില്‍ ബാറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ പന്ത് തലയില്‍ തട്ടിയാണ് 52കാരന്‍ മരിച്ചത്.

ചെവിയുടെ പിന്നില്‍ അടിയേറ്റ 52കാരന്‍ ഉടന്‍ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈ മാട്ടുംഗയിലെ ദാദ്കര്‍ മൈതാനത്താണ് സംഭവം. 52കാരനായ ജയേഷ് സവാലയാണ് മരിച്ചത്. ബാറ്റ്‌സ്മാനെ ശ്രദ്ധിച്ച്‌ ഫീല്‍ഡ് ചെയ്യുന്നതിനിടെ ജയേഷിന്റെ ചെവിയുടെ പിന്നിലാണ് പന്ത് തട്ടിയത്. സ്ഥല പരിമിതി കാരണം മുംബൈയില്‍ ഒരു മൈതാനത്ത് തന്നെ ഒരേ സമയം രണ്ടു മത്സരങ്ങള്‍ നടക്കുന്നത് സാധാരണമാണ്. പന്ത് തട്ടി പരിക്ക് പറ്റുന്നത് പതിവാണെങ്കിലും ഇത്തരത്തില്‍ അത്യാഹിതം സംഭവിക്കുന്നത് ആദ്യമായാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുച്ചി വിസ ഓസ്വാള്‍ വികാസ് ലെജന്‍ഡ് കപ്പ് മത്സരങ്ങളാണ് മൈതാനത്ത് നടന്നത്.