ഡേവിഡ് ലൂക്കോസിന് പാലാ  രൂപതയുടെ   ബിസിനസ് എന്റപ്രണർഷിപ് അവാർഡ്  

ഡേവിഡ് ലൂക്കോസിന് പാലാ  രൂപതയുടെ   ബിസിനസ് എന്റപ്രണർഷിപ് അവാർഡ്  

  പാലാ: കുടക്കച്ചിറ കൊല്ലാനിക്കൽ കുടുംബാഗവും സൗദി അറേബ്യയിലെ റിയാദിൽ കഴിഞ്ഞ  നാൽപ്പത് വർഷമായി  ബിസിനെസിൽ(സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനീസ്) വെന്നിക്കൊടി പാറിച്ച വ്യവസായിയുമായ  ഡേവിഡ് ലൂക്കിന് പാലാ  രൂപതയുടെ(പ്രവാസി അപോസ്‌റ്റോലെറ്റിന്റെ)  ബിസിനസ് എന്റപ്രണർഷിപ് അവാർഡ്  .

1978 ൽ റിയാദിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ആയി ജീവിതം ആരംഭിച്ച്  ഇന്ന് സ്വദേശികളും  വിവിധ രാജ്യക്കാരും അടങ്ങുന്ന നൂറിൽ പരം ജീവനക്കാർ ജോലി ചെയ്യുന്ന സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരൻ ആയത്  നിശ്ചയധാർദ്ദ്യ വും  അടിയുറച്ച  ദൈവ വിശ്വാസവും ഒന്ന്കൊണ്ട് മാത്രമാണ്.അദ്ദേഹം ഇതര മത വിശ്വാസ ചടങ്ങുകൾക്ക്  കടുത്ത വിലക്കുകൾ നിലനിൽക്കുന്ന സൗദി അറേബിയയിൽ  ഏറ്റെടുത്ത പ്രേഷിത ദൗത്യം വളരെ വലുതായിരുന്നു .

നാട്ടിൽ നിന്നും അച്ഛൻമാരെയും ധ്യാന ഗുരുക്കൻ മാരെയും കൊണ്ടു വന്ന് സൗദിയിലെ വിവിധ പ്രവിശ്യകളിലെ  പ്രവാസ ജനതക്ക് ആത്‌മീയതയുടെ വഴികാട്ടി. നിർദ്ദനരുടെയും നിരാലംബലരുടെയും   കണ്ണീരൊപ്പാനും, പഠന സൗകര്യം ഇല്ലാത്ത നിരവധി   കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുകയും ചെയ്ത കാരുണ്യ പ്രവർത്തകൻ ആണ് അദ്ദേഹം.