സംസ്ഥാനത്ത് ഗുണ്ടാ ബന്ധമുള്ള പൊലീസുകാരുണ്ടെന്ന് ഡി ജി പി

സംസ്ഥാനത്ത് ഗുണ്ടാ ബന്ധമുളള പൊലീസുകാരുണ്ടെന്നും അവര്‍ക്കെതിരെ കേസെടുക്കണമെന്നും ഡിജിപി അനില്‍ കാന്ത. ് ഗുണ്ടാസംഘങ്ങളെ പിടികൂടി ചോദ്യം ചെയ്യുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്കുള്ള ഗുണ്ടാബന്ധം വ്യക്തമാകുന്നുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡിജിപി മുന്നറിയിപ്പ് നല്കി.
ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടി വേണമെന്നായിരുന്നു കഴിഞ്ഞ ഉന്നതതല യോഗത്തിലെടുത്ത തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് പൊലീസ്-ഗുണ്ടാ ബന്ധത്തെ കുറിച്ച് ഡി ജി പി മുന്നറിയിപ്പ് നല്‍കിയത്. ഗുണ്ടകളെ പിടികൂടി വിശദമായ പരിശോധനയിലേക്ക് പോകുമ്പോള്‍ ചില പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം തെളിയുന്നുണ്ട്.
ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ അവരെ സഹായിച്ചവര്‍ക്കെതിരെയും കേസെടുക്കാന്‍ ജില്ലാ പൊലീസ് ചീഫുമാര്‍ ശ്രദ്ധിക്കണം. യോഗത്തില്‍ ഡിജിപി പറഞ്ഞു.