ദോഹ - തിരുച്ചിറപ്പള്ളി വിമാന സര്‍വീസ് ഓഗസ്റ്റ് 7 മുതല്‍

ദോഹ - തിരുച്ചിറപ്പള്ളി വിമാന സര്‍വീസ് ഓഗസ്റ്റ് 7 മുതല്‍

ദോഹ : ഇന്‍ഡിഗോയുടെ നേരിട്ടുള്ള വിമാന സര്‍വീസ് ദോഹയില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് ഓഗസ്റ്റ് ഏഴിന് ആരംഭിക്കും .ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ദോഹ-തിരുച്ചിറപ്പള്ളി സര്‍വീസ്. ശനിയാഴ്ചകളില്‍ പുലര്‍ച്ചെ 0.35ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന 6E 8928 ഇന്‍ഡിഗോ വിമാനം രാവിലെ 7.35ന് തിരുച്ചിറപ്പള്ളിയിലെത്തും. 180 സീറ്റുകളുള്ള എ 320 വിമാനമാണ് സര്‍വീസ് നടത്തുന്നത്.

തുടര്‍ന്ന് തിരുച്ചിറപ്പള്ളിയില്‍ നിന്ന് രാവിലെ 8.45ന് പുറപ്പെടുന്ന വിമാനം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 10.55ന് എത്തിച്ചേരും . ഓഗസ്റ്റ് ഏഴിന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇന്‍ഡിഗോയുടെ വെബ്‌സൈറ്റില്‍ 545 റിയാല്‍ ആണ്.

അതെ സമയം ഈയിടെ ദോഹ-ലക്‌നോ സര്‍വീസിനും ഇന്‍ഡിഗോ തുടക്കമിട്ടിരുന്നു. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് മാത്രമാണ് നിലവില്‍ ദോഹയില്‍ നിന്ന് ഇന്‍ഡിഗോ സര്‍വീസുള്ളത്.