ഡോ.എ.വി. അനൂപിന് എം.ബി.എ അവാര്‍ഡ്

കൊച്ചി: മള്‍ട്ടി മില്ല്യണയര്‍ ബിസിനസ് അച്ചീവര്‍ (എം.ബി.എ) അവാര്‍ഡിന് എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.എ.വി.അനൂപിനെ തിരഞ്ഞെടുത്തു. ആഗസ്റ്റ് ഒന്നിന് വൈകിട്ട് 4ന് കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
ബിസിനസ് മേഖലയില്‍ പതിപ്പിച്ച വ്യക്തിമുദ്ര, സംരഭകത്വം, സാമൂഹിക പ്രതിബദ്ധത എന്നിവയുള്ള സംരംഭകരാണ് എം.ബി.എ അവാര്‍ഡിന് അര്‍ഹരാവുന്നത്.
എം.ബി.എ അവാര്‍ഡ് ജേതാക്കള്‍ക്ക് ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേംബര്‍ ഫോറത്തില്‍ അംഗത്വം ലഭിക്കും. വർഷത്തിലൊരിക്കൽ ഒരാൾക്ക് മാത്രമേ എഫ്ഐസിഎഫിൽ പ്രവേശനം ലഭിക്കുകയുള്ളു.
പെഗാസസ് ഗ്ളോബല്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
ശ്രീ. വി.പി.നന്ദകുമാർ, ശ്രീ. ജോയ് ആലുക്കാസ്, ശ്രീ. എം.എ.യൂസഫ് അലി, ശ്രീ. ടി.എസ്.കല്യണരാമൻ, ശ്രീ. പി.എൻ.സി.മേനോൻ, ശ്രീ. ഗോകുലം ഗോപാലൻ, ഡോ.രവി പിള്ള, ശ്രീ. എം. പി. രാമചന്ദ്രൻ, ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ശ്രീ. സാബു. എം ജേക്കബ്, ഡോ .വിജു ജേക്കബ് എന്നിവരാണ് മുൻ എം ബി എ അവാർഡ് ജേതാക്കൾ.