യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവില്‍ പുരുഷ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബി ജെ പി എംഎല്‍എയുടെ അവകാശവാദം വലിയ ചര്‍ച്ചകള്‍ക്കായിരുന്നു ഇടയാക്കിയത്.
എന്നാല്‍ എം എല്‍ എയുടെ ഈ അവകാശവാദത്തെ ശക്തമായി തള്ളിക്കൊണ്ട് രാഹുല്‍ ദ്രാവിഡ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമെന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കുന്നത്.
"2022 മെയ് 12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍ പ്രദേശില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു," ദ്രാവിഡ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. മെയ് 12 നും മെയ് 15 നും ഇടയില്‍ നടക്കുന്ന ബി ജെ പി യുവമോര്‍ച്ച യോഗത്തില്‍ രാഹുല്‍ ദ്രാവിഡ് പങ്കെടുക്കുമെന്നായിരുന്നു ഹിമാചലിലെ ധര്‍മ്മശാലയില്‍ നിന്നുള്ള ബി ജെ പി എംഎല്‍എ വിശാല്‍ നഹേരിയ അവകാശപ്പെട്ടത്.
ദ്രാവിഡിന്റെ പങ്കാളിത്തം യുവാക്കള്‍ക്ക് വലിയ ഒരു സന്ദേശം നല്‍കുമെന്നും നഹേരിയ അഭിപ്രായപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് രാഷ്ട്രീയത്തില്‍ മാത്രമല്ല, മറ്റ് മേഖലകളിലും അവര്‍ക്ക് മുന്നോട്ട് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. "ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡും ഇതില്‍ പങ്കെടുക്കും. അദ്ദേഹത്തിന്റെ വിജയത്തിലൂടെ രാഷ്ട്രീയത്തില്‍ മാത്രമല്ല മറ്റ് മേഖലകളിലും നമുക്ക് മുന്നേറാന്‍ കഴിയുമെന്ന സന്ദേശം യുവാക്കള്‍ക്കിടയില്‍ നല്‍കും."- ബി ജെ പി നേതാവ് പറഞ്ഞു.