ദുബൈയിയില്‍ കാണാതായ കൊല്ലം സ്വദേശി മടങ്ങിയെത്തി

ദുബൈയിയില്‍ കാണാതായ കൊല്ലം സ്വദേശി മടങ്ങിയെത്തി

 

ദുബൈ: ദുബൈയില്‍ കാണാതായ കൊല്ലം സ്വദേശിയായ യുവാവ്​ ഒരാഴ്ചക്ക്​ ശേഷം മടങ്ങിയെത്തി. കൊല്ലം കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്‍മെന്‍റ്​ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശം താമസിക്കുന്ന സുരേഷ് കുമാര്‍ സൂരജാണ്​​ (24) മടങ്ങിയെത്തിയത്​.

ആറ്​ മാസം മുമ്ബ്​ സന്ദര്‍ശക വിസയിലാണ് സുരേഷ് കുമാര്‍ ദുബായിയില്‍ എത്തിയത്.

ക്രെഡിറ്റ് കാര്‍ഡ് സെയില്‍സുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇദ്ദേഹത്തിന് ജോലി. ഹോര്‍ലാന്‍സിലെ അല്‍ ഷാബ് വില്ലേജില്‍ താമസിക്കുന്ന സുരേഷ് കുമാര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് താമസ സ്ഥലത്ത് നിന്ന് പോയത്.

അജ്​മാനിലായിരുന്നുവെന്നും മൊബൈലും പണവും നഷ്ടപ്പെട്ടതോടെ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ്​ ഇയാള്‍ സുഹൃത്തുക്കളോട്​ പറഞ്ഞത്​. ഇദ്ദേഹത്തെ കാണാനില്ലെന്ന്​ കാണിച്ച്‌​ ബന്ധുക്കള്‍ മുറഖബാദ്​ പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.