എലിസബത്ത് രാജ്‌ഞി  വിടവാങ്ങുമ്പോൾ 

എലിസബത്ത് രാജ്‌ഞി  വിടവാങ്ങുമ്പോൾ 

 

ബ്രി​ട്ടീഷ്  ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വുമേറെ  കാ​ലം, തു​ട​ർ​ച്ച​യാ​യി 70 വ​ർ​ഷം അ​ധി​കാ​ര​ത്തി​ലി​രു​ന്ന ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു  കഴിഞ്ഞ ദിവസം അന്തരിച്ച  എ​ലി​സ​ബ​ത്ത് രാ​ജ്ഞി. ഒരു കാലത്ത്സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പേരുകേട്ട  ബ്രിട്ടന്റെ സിംഹാസനത്തിൽ 70 വർഷമാണ് അവർ വാണത്.  പ്രവർത്തനമഹിമ കൊണ്ട് ചരിത്രത്തിൽ സ്വന്തം പേരു കുറിച്ചാണ് എലിസബത്ത് രാജ്ഞി മറയുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം ല​ണ്ട​നി​ലെ സെ​ന്റ് ജെ​യിം​സ് കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​​​​ന​​​​ന്ത​​​​രാ​​​​വ​​​​കാ​​​​ശി​​​​യാ​​​​യി ചാ​​​​ൾ​​​​സ് ഫി​​​​ലി​​​​പ് ആ​​​​ർ​​​​ത​​​​ർ ജോ​​​​ർ​​​​ജ് എ​​​​ന്ന ചാ​​​​ൾ​​​​സ് രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ ചാ​​​​ൾ​​​​സ് മൂ​​​​ന്നാ​​​​മ​​​​ൻ എ​​​​ന്ന പേ​​​​രി​​​​ൽ  രാ​ജാ​വാ​യി സ്ഥാ​ന​മേ​റ്റി​രു​ന്നു. ചാ​ൾ​സ് ബ്രി​ട്ട​ന്‍റെ സിം​ഹാ​സ​ന​ത്തി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ആ​ളാ​ണ്.  ചാ​ൾ​സി​ന്‍റെ ര​ണ്ടാം ഭാ​ര്യ കാ​മി​ല​യ്ക്ക് രാ​ജ​പ​ത്നി പ​ദ​വി എഴു​പ​താം ഭ​ര​ണ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​ന്ദേ​ശ​ത്തി​ൽ എ​ലി​സ​ബ​ത്ത് രാ​ജ്ഞി മു​ൻ​കൂ​ട്ടി സ​മ്മാ​നി​ച്ചി​രു​ന്നു.

ഡ​​​​യാ​​​​ന രാജകുമാരിയുമായു​ള്ള വി​​​​വാ​​​​ഹ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​നി​​​​ടെ മു​​​​ൻ കാ​​​​മു​​​​കി​​​​  കാമില​​​​യു​​​​മാ​​​​യി ബ​​​​ന്ധം തു​​​​ട​​​​ർ​​​​ന്ന ചാൾസ് ഏറെ വിവാദങ്ങൾ വിളിച്ചുവരുത്തി . ഡയാന രാജകുമാരി കാർ അപകടത്തിൽ മരിച്ചത് 1997-ലാണ്. ഡ​​​​യാ​​​​ന​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ശേ​​​​ഷം വി​​​​വാ​​​​ഹം ക​​​​ഴി​​​​ച്ച കാമി​​​​ല പാ​​​​ർ​​​​ക്ക​​​​റാ​​​​ണ് ഇ​​​​പ്പോ​​​​ൾ രാ​​​​ജ്ഞി​​​​യാ​​​​യി അ​​​​വ​​​​രോ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. 

എഴുപതാണ്ട് ബ്രി​​​​ട്ട​​​​ന്‍റെ രാ​​​​ജ​​​​സിം​​​​ഹാ​​​​സ​​​​ന​​​​ത്തി​​​​ലി​​​​രു​​​​ന്ന എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​യു​​​​ടെ വി​​​​യോ​​​​ഗ​​​​ത്തി​​​​ൽ ലോ​​​​കമാകെ  ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ്. രാ​​​​ജ​​​​വാ​​​​ഴ്ച​​​​യെ പലരും അനുകൂലിക്കുന്നില്ലെങ്കി​​​​ലും ഊ​​​​ഷ്മ​​​​ള​​​​വും ഹൃ​​​​ദ്യ​​​​വു​​​​മാ​​​​യ പെ​​​​രു​​​​മാ​​​​റ്റം കൊണ്ട് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തെ ആ​​​​ദ​​​​രി​​​​ച്ച എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​യെ​​​​ ലോകമാകെ ആദരിക്കുന്നത് ചരിത്ര നിയോഗം   . 

ഈ​​​​സ്റ്റ് ഇ​​​​ന്ത്യാ ക​​​​മ്പ​​​​നി ​​​​വ​​​​ഴി​​​​യും നേ​​​​രി​​​​ട്ടു​​​​മാ​​​​യി ര​​​​ണ്ടു നൂ​​​​റ്റാ​​​​ണ്ടു കാ​​​​ലം ഇ​​​​ന്ത്യ​​​​യെ ഭ​​​​രി​​​​ച്ച ബ്രി​​​​ട്ട​​​​ന്‍റെ രാ​​​​ജ്ഞി​​​​യാ​​​​യി​​​​ട്ടും ഇ​​​​ന്ത്യയും രാജ്ഞിക്ക് ആ​​​​ദ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്നു,  ജ​​​​നാ​​​​ധി​​​​പ​​​​ത്യത്തിന്റെ മഹത്വമാണ് ഇത് വിളിച്ചോതുന്നത് . 

1952​ ​ഫെ​ബ്രു​വ​രി​ ​ആ​റി​ന് ​പി​താ​വ് ​ജോ​ർ​ജ് ​ആ​റാ​മ​ൻ​ ​രാ​ജാ​വി​ന്റെ​ ​മ​ര​ണ​ത്തോ​ടെ​ ​അ​ധി​കാ​ര​ത്തി​ലേ​റി​യ​ ​രാജ്‌ഞി 63​ ​വ​ർ​ഷം​ ​സിം​ഹാ​സ​ന​ത്തി​ലി​രു​ന്ന​ ​ത​ന്റെ​ ​വലിയ ​മു​ത്ത​ശി​ ​വി​ക്ടോ​റി​യ​ ​രാ​ജ്ഞി​യു​ടെ​ ​റെ​ക്കോ​ഡാ​ണ് ​മ​റി​ക​ട​​ന്ന​ത്. 56 രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് ഗ്രൂ​​​​പ്പി​​​​ന്‍റെ നേ​​​​താ​​​​വും പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക​​​​മാ​​​​യാ​​​​ണെ​​​​ങ്കി​​​​ലും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യും കാ​​​​ന​​​​ഡ​​​​യു​​​​മു​​​​ൾ​​​​പ്പെ​​​​ടെ 14 കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ രാ​​​​ഷ്‌ട്ര​​​​ത്ത​​​​ല​​​​വ​​​​നെ​​​​ന്ന പ​​​​ദ​​​​വി​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 

1952ന്റെ തുടക്കത്തില്‍, ബ്രിട്ടീഷ് കിരീടത്തിന്റെ പരമ്പരാഗത അവകാശികളായ എലിസബത്തും ഭര്‍ത്താവ് ഫിലിപ്പും കെനിയ വഴി ഓസ്‌ട്രേലിയയിലേക്കും ന്യൂസിലന്റിലേക്കും യാത്ര നടത്തിയ വേളയിലാണ് ജോര്‍ജ്ജ് ആറാമന്‍ രാജാവ് അന്തരിച്ചതായും എലിസബത്തിനെ ഉടൻ  രാജ്ഞിയായി വാഴിക്കുമെന്നുമുള്ള വാര്‍ത്ത വരുന്നത്.  അവരുടെ അധികാരപരിധിയിലെല്ലാം എലിസബത്ത് രാജ്ഞിയായി പ്രഖ്യാപിക്കപ്പെടുകയും രാജകീയ സംഘം ഉടനടി യുകെയിലേക്ക് മടങ്ങുകയും ചെയ്തു.

 ഫി​ലി​പ്പ് ​രാ​ജ​കു​മാ​ര​ൻ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 99​-ാം​ ​വ​യസിലാ​ണ് ​അ​ന്ത​രി​ച്ച​ത്.​ ​രാ​ജ്ഞി​ ​സിം​ഹാ​സ​ന​ത്തി​ലി​രിക്കെ​ ​ക​ട​ന്ന് ​പോ​യ​വ​രി​ൽ​ ​വി​ൻ​സ്റ്റ​ൺ​ ​ച​ർ​ച്ചി​ൽ​ ​മു​ത​ൽ​ 12​ ​ബ്രി​ട്ടീ​ഷ് ​പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​വ​രെ​യു​ൾ​പ്പെ​ടും. 

രാ​ജ്ഞി​ ​എ​ന്ന​ ​പ​ദ​വി​ തന്നെ  ബ്രി​ട്ട​ന്റെ​ ​പ​ര​മാ​ധി​കാ​രത്തിൽ ഉൾച്ചേർന്നിരിക്കുന്നു  ​.​ ലോ​ക​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക​റ​ൻ​സി​ക​ളി​ൽ​ ​ചിത്ര​മു​ള്ള​ ​ഭ​ര​ണാ​ധി​കാ​രി​യെ​ന്ന​ ​നി​ല​യി​ൽ​ ​ഗി​ന്ന​സ് ​ബു​ക്കി​ൽ​ ​അ​വ​ർ​ ​ഇ​ടം​പി​ടി​ച്ചു .

ബ്രി​​​​ട്ടീ​​​​ഷ് രാ​​​​ജ​​​​കു​​​​ടും​​​​ബത്തിന്റെ  സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​​​വേളയെ പ്രൗഡ്ഢമാക്കുന്ന കി​​​​രീ​​​​ട​​​​ത്തി​​​​ലെ കോ​​​​ഹി​​​​നൂ​​​​ർ ര​​​​ത്നം ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു കൊ​​​​ണ്ടു​​​​പോ​​​​യ​​​​താ​​​​ണ്. ഒരുകാലത്ത്  കോ​​​​ള​​​​നി​​​​യാ​​​​ക്കി​​​​വ​​​​ച്ചി​​​​രു​​​​ന്ന​​​​തും ഇ​​​​ന്നു സ്വ​​​​ത​​​​ന്ത്ര​​​​ജ​​​​നാ​​​​ധി​​​​പ​​​​ത്യ രാ​​​​ജ്യ​​​​വു​​​​മാ​​​​യ ഇ​​​​ന്ത്യ​​​​യിൽ നിന്നുള്ള  ര​​​​ത്നം   കിരീ​​​​ട​​​​ത്തി​​​​ൽ ധ​​​​രി​​​​ക്കു​​​​ന്നതിൽ ബ്രി​​​​ട്ട​​​​ൻ  അ​​​​പ​​​​മാ​​​​ന​​​​മൊന്നും കരുതുന്നുമില്ല . ഇ​​​​ന്ത്യക്ക് പുറമെ  പാ​​​​ക്കി​​​​സ്ഥാ​​​​നും അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നും ഇ​​​​റാ​​​​നും പോലും ഈ രത്നത്തിന്  അ​​​​വ​​​​കാ​​​​ശ​​​​മു​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെന്നതാണ് രസകരം . 

ആ​​​​ന്ധ്ര​​​​യി​​​​ലെ ഗു​​​​ണ്ടൂ​​​​രി​​​​ൽ​​​​നി​​​​ന്നു ഖ​​​​ന​​​​നം ചെ​​​​യ്തെ​​​​ടു​​​​ത്ത കോ​​​​ഹി​​​​നൂ​​​​ർ  1846ലെ ​​​​ലാ​​​​ഹോ​​​​ർ ക​​​​രാ​​​​ർ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ത​​​​ങ്ങ​​​​ൾ സ്വന്തമാക്കിയതെ​​​​ന്നും ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ബ്രി​​​​ട്ട​​​​ൻ പറയുന്ന​​​​ത്.


 ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​കാ​​​​ല​​​​ത്ത് രാ​​​​ജ​​​​വാ​​​​ഴ്ച  എ​​​​ന്തി​​​​ന് ഇനിയും  തുടരണമെന്ന് ചോദ്യങ്ങളേറെയാണ്. എന്നാൽ രാ​​​​ജ​​​​വാ​​​​ഴ്ച​​​​യു​​​​ടെ  മ​​​​ഹ​​​​ത്വമല്ല ​  ജ​​​​നാ​​​​ധി​​​​പ​​​​ത്യം മുന്നോട്ട് വെക്കുന്ന സഹിഷ്ണുതയുടെ സന്ദേശമാണ് ഇതിലൂടെ  പങ്ക് വെക്കപ്പെടുന്നത്  എന്നത് ശ്രദ്ധേയമാണ്  . പല യൂറോപ്യൻ നാടുകളിലെയും രാജകുടുംബാംഗങ്ങൾ കാലം മാറിയതനുസരിച്ച് പദവി ഉപേക്ഷിച്ചെങ്കിലും, 1000 വർഷം പിന്നിട്ട സംവിധാനം ബ്രിട്ടനിൽ ഇപ്പോഴും നിലനിൽക്കുന്നു,  ജനപ്രിയമായിത്തന്നെ.

ര​​​​ണ്ടു ത​​​​വ​​​​ണ എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച ത​​​​നി​​​​ക്ക് രാ​​​​ജ്ഞിയു​​​​ടെ ഊ​​​​ഷ്മ​​​​ള​​​​വും ഹൃ​​​​ദ്യ​​​​വു​​​​മാ​​​​യ പെ​​​​രു​​​​മാ​​​​റ്റം മ​​​​റ​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി പ​​​​റ​​​​ഞ്ഞ​​​​ത്, അത് തന്നെയാണ് അവർ ശേഷിപ്പിച്ച്  പോകുന്ന മഹത്വവും .