ആറ് മണിക്കൂറിൽ 24 മുട്ട ; ആലപ്പുഴയില്‍ താരമായി ചിന്നു കോഴി

ആലപ്പുഴ : ആറ് മണിക്കൂര്‍ കൊണ്ട് 24 മുട്ടയിട്ട് വാര്‍ത്ത താരമായിരിക്കുകയാണ് ആലപ്പുഴയിൽ നിന്നുള്ള ചിന്നു കോഴി.
പുന്നപ്രയില്‍ സി.എന്‍ ബിജുകുമാറിന്റെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് മുട്ടയി ട്ട് വൈറലായിരിക്കുന്നത്. ആറ് മണിക്കൂര്‍ കൊണ്ട് 24 മുട്ടയാണ് ഇട്ടിരിക്കുന്നത്.
ഇന്നലെ ജൂണ്‍ 12ന് ചിന്നുവിന്റെ നടത്തത്തില്‍ പന്തികേട് തേന്നിയ ബിജു, പ്രാഥമിക ശുശ്രൂഷ നല്കി മറ്റ് കോഴികളില്‍ നിന്നും മാറ്റി ഇട്ടു. അതിനു ശേഷമാണ് ചിന്നുവിന്റെ തുടര്‍ച്ചയായ മുട്ടയിടല്‍ ശ്രദ്ധയില്‍പെടുന്നത്. രാവിലെ 8നും ഉച്ചയ്ക്ക് ശേഷം 3 മണി വരെയുള്ള സമയത്താണ് ചിന്നു കോഴിയുടെ തുടര്‍ച്ചയായ മുട്ടയിടല്‍ നടന്നത്. പിന്നീട് സംഭവം പ്രദേശത്ത് ആകെ വാര്‍ത്തയാകുകയും ചെയ്തു.
എട്ട് മാസമാണ് ചിന്നുവിന്റെ പ്രായം. ഏഴ് മാസങ്ങള്‍ക്ക് മുമ്ബാണ് ബിജുവും ഭാര്യയും ബാങ്ക് വായ്പ എടുത്ത് ചിന്നു ഉള്‍പ്പെടെ 23 കോഴി കുഞ്ഞുങ്ങളെ വാങ്ങുന്നത്. ബിജുവിന്റെയും മിനിയുടെയും മക്കളാണ് ഈ കോഴിക്ക് ചിന്നു എന്ന പേര് നല്‍കുന്നത്