എനിക്ക് മാത്രമായത് : കവിത , ഡോ. ജേക്കബ് സാംസൺ

 എനിക്ക് മാത്രമായത് : കവിത , ഡോ. ജേക്കബ് സാംസൺ

 

 

നീ

എല്ലാവരും കേൾക്കെയാണ്

പാടിയത്

എങ്കിലും

അതിൽ എനിക്ക് മാത്രമായ

ഒരു താളമുണ്ടായിരുന്നു

 

നീ

എല്ലാവരോടുമായാണ്

സംസാരിച്ചത്

എങ്കിലും

അതിൽ എനിക്ക് മാത്രമായ

ഒരുവരിയുണ്ടായിരുന്നു

 

ഞാൻ

എല്ലാവർക്കുമൊപ്പമാണ്

ഇരുന്നത്

എങ്കിലും നിൻ്റെതാളങ്ങളുടെ

അനുരണനങ്ങളും

വാക്കുകൾക്കുള്ള ഉത്തരവും

എൻ്റെ മിഴികളിൽ

വന്നുകൊണ്ടിരുന്നു

 നീയത്

വായിച്ചെടുക്കുന്നു

മുണ്ടായിരുന്നു.

 

നീ

എനിക്ക് മാത്രം 

മനസ്സിലാകുന്ന

വർണ്ണചിത്രങ്ങളായി

അത് വരച്ചുവച്ചപ്പോൾ

നിഗൂഢചാരുതയിൽ

എല്ലാവരും വിസ്മയിക്കുന്നത്

ഞാൻ കാണുന്നുണ്ടായിരുന്നു