'എൻ്റെ കാവ്യാരാമ രചനകൾ ' പ്രകാശനം ചെയ്തു

'എൻ്റെ കാവ്യാരാമ രചനകൾ ' പ്രകാശനം ചെയ്തു

 

തിരുവഞ്ചൂർ : കാവ്യാരാമം സാഹിത്യവേദിയുടെ സാഹിത്യസമ്മേളനവും  മണിയ (മേരി അലക്സ്) രചിച്ച 'എൻ്റെ കാവ്യാരാമ രചനകൾ ' എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും സെപ്ത: 11-ന് 2.30 ന്  കാവ്യാരാമം പ്രസിഡന്റ്  എബി പാലാത്രയുടെ അദ്ധ്യക്ഷതയിൽ നടത്തി.  പുസ്തകത്തിൻ്റെ കോപ്പി സാഹിത്യകാരി സൂസൻ പാലാത്രയ്ക്ക് നല്കി പ്രഫ. ശ്രീലകം വേണുഗോപാൽ  പുസ്തക പ്രകാശനം   നിർവ്വഹിച്ചു.   വേൾഡ് മലയാളി വോയിസ്‌ ചീഫ്  എഡിറ്റർ  സിൽജി തോമസ് പുസ്തകാവലോകനം നടത്തി. 


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, രചയിതാവിൻ്റെ വസതിയായ തിരുവഞ്ചൂർ പുളിക്കപ്പറമ്പിൽ വീട്ടിലാണ് പുസ്തകപ്രകാശനം നടത്തിയത്. കുമാരി അനു എബി സൂസൻ്റെ ഈശ്വര പ്രാർത്ഥനയോടെ  ആരംഭിച്ച സമ്മേളനത്തിൽ  ഗ്രന്ഥകർത്ത്രി  മണിയ സ്വാഗതം പറഞ്ഞു.  സാബു കോലത്ത്,   ജോർജ്ജുകുട്ടി താവളം,   അമ്പിളി,   സാഹിറ,   വിക്ടർ സാം,  സാബു കല്ലക്കടമ്പിൽ,   ഉമ്മച്ചൻ വേങ്കടത്ത്,  ലേഖ എന്നിവർ ആശംസകൾ അർപ്പിച്ചു.  മണിയയുടെ ഭർത്താവ് പി.കെ. അലക്സാണ്ടർ നന്ദി പറഞ്ഞു. 


ചടങ്ങിൽ കാവ്യാരാമം പ്രസിഡണ്ട്   എബി പാലാത്ര 80 ൻ്റെ നിറവിലെത്തിയ   പി.കെ. അലക്സാണ്ടറെ പൊന്നാടയണിയിച്ച് ആദരിച്ചു.