ഫൊക്കാന കണ്‍വെൻഷനില്‍ ശശി തരൂര്‍ പങ്കെടുക്കും

ഫൊക്കാന കണ്‍വെൻഷനില്‍ ശശി തരൂര്‍ പങ്കെടുക്കും
വാഷിംഗ്ടണ്‍ ഡിസി: ഫൊക്കാനയുടെ 21-ാം ദേശീയ കണ്‍വെൻഷനില്‍ ഡോ. ശശി തരൂര്‍ എംപി പങ്കെടുക്കും. വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന കണ്‍വെൻഷനില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചു.
ജൂലൈ 18 മുതല്‍ 20 വരെയാണ് കണ്‍വെൻഷൻ. പ്രാസംഗികനും എഴുത്തുകാരനുമായ തരൂരിന്‍റെ സാന്നിധ്യം കണ്‍വെൻഷന് പകിട്ടേകുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫനും ടീമും പറഞ്ഞു.