ഫാ.ഡോ.സി.ഒ. വര്‍ഗീസിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 7 - 8 തീയതികളില്‍ ഹൂസ്റ്റണില്‍

ഫാ.ഡോ.സി.ഒ. വര്‍ഗീസിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 7 - 8 തീയതികളില്‍ ഹൂസ്റ്റണില്‍

 

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്ത്ഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരില്‍ പ്രമുഖനായ ഡോ.സി.ഒ.വറുഗ്ഗീസ് അച്ചന്‍റെ സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 7 - 8 (വ്യാഴം, വെള്ളി) തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കും.

നോര്‍ത്ത് -ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളാവോസ്   ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മുഴുവന്‍ വൈദീകരും ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ജൂലൈ -7 ന് (വ്യാഴം) വൈകിട്ട് നാലു മുതല്‍ ഒന്‍പത് വരെ ഹൂസ്റ്റണ്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ (2411 5th St, Stafford, TX 77477) വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.

ജൂലൈ എട്ടിന് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഹൂസ്റ്റണ്‍ സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ (13133 Old Richmond Rd, Houston, TX 77099) വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സംസ്കാര ശുശ്രൂഷയുടെ അവസാന ക്രമവും, വിശുദ്ധ മദ്ഹബഹായോടുള്ള യാത്ര ചോദിക്കല്‍ ശുശ്രൂഷയും നടക്കും.

വെള്ളിയാഴ്ച സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ സെന്‍റ് മേരീസ് ഓര്‍ത്തോഡോക്സ് ദേവാലയ കോമ്ബൗണ്ടില്‍ (9915 Belknap Rd, Sugar Land, TX 77498) പാര്‍ക്ക് ചെയ്യേണ്ടതാണ്.

ജൂലൈ 8  വെള്ളിയാഴ്ച രാവിലെ പതിനൊന്നിനു Forest Park Westheimer Funeral Home and Cemetery, 12800 Westheimer Rd Houston, TX 77077 സംസ്കാര ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുമെന്ന് വികാരി ഫാ. ജയ്ക്ക് കുര്യന്‍ അറിയിച്ചു.

ഹൂസ്റ്റണിലുള്ള വൈദീകരുടെ നേതൃത്വത്തില്‍ വിവിധ ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും 40 ദിവസവും വിശുദ്ധ കുര്‍ബാനയും ക്രമീകരിച്ചുട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (770 -310-9050)