ഫ്രഷ് ടു ഹോമിന് 40% ബിസിനസ് വളര്‍ച്ച രേഖപ്പെടുത്തി

ഫ്രഷ് ടു ഹോമിന് 40% ബിസിനസ് വളര്‍ച്ച രേഖപ്പെടുത്തി

കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഫിഷ് മാര്‍ക്കറ്റായ ഫ്രഷ് ടു ഹോം ഈ ലോക്ക്ഡൗണ്‍ കാലത്ത് വിറ്റുവരവിലും ഉപഭോക്താക്കളുടെ എണ്ണത്തിലും നേടിയത് മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 40 ശതമാനം വളര്‍ച്ചയെന്ന് റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ ലോക്ക്ഡൗണില്‍ ഇന്ത്യയില്‍ 30 ശതമാനവും യു.എ.ഇയില്‍ 80 ശതമാനവും വളര്‍ച്ച കമ്ബനി നേടിയിരുന്നു. പുതിയ ഉപഭോക്താക്കളുടെ എണ്ണം മുന്‍മാസത്തെ അപേക്ഷിച്ച്‌ ഈമാസം 150 ശതമാനം ഉയര്‍ന്നെന്നും കേരളത്തില്‍ വളര്‍ച്ച ഇതിലും കൂടുതലാണെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സി.ഒ.ഒ) മാത്യു ജോസഫ് പറഞ്ഞു.

മലയാളി സംരംഭകരായ ഷാന്‍ കടവില്‍ (സി.ഇ.ഒ), മാത്യു ജോസഫ് എന്നിവര്‍ ചേര്‍ന്ന് 2015ലാണ് ഫ്രഷ് ടു ഹോമിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെയും യു.എ.ഇയിലെയും ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫ്രഷ് മാര്‍ക്കറ്റായ ഫ്രഷ് ടു ഹോമിന് 20 ലക്ഷത്തിലേറെ രജിസ്‌റ്റേഡ് ഉപഭോക്താക്കളുണ്ട്.