ജി7 ധനമന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു

ജി7 ധനമന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു

 

ബര്‍ലിന്‍: ജി 7   രാജ്യങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുടെ ജര്‍മ്മനിയിലെ ബോണില്‍ നടന്ന ഉച്ചകോടി വെള്ളിയാഴ്ച സമാപിച്ചപ്പോള്‍, ഉക്രെയ്നിന്‍റെ ബജറ്റിന് പിന്തുണ നല്‍കാന്‍ 18.7 ബില്യണ്‍ യൂറോ സാമ്ബത്തിക സഹായമായി ഏകദേശം 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ചതായി ജര്‍മന്‍ ധനമന്ത്രി ക്രിസ്ററ്യാന്‍ ലിന്‍ഡ്നെര്‍ അറിയിച്ചു. റഷ്യയുടെ അധിനിവേശത്തില്‍ അന്താരാഷ്ട്ര പിന്തുണയെന്ന നിലയിലാണ് സഹായം.

ജി 7 ധനമന്ത്രിയുടെ യോഗത്തില്‍ ജര്‍മ്മന്‍ ധനകാര്യ മന്ത്രി ക്രിസ്ററ്യന്‍ ലിന്‍ഡ്നര്‍ വ്യാഴാഴ്ച ഉക്രെയ്നിന്റെ ബജറ്റിനായി ഒരു ബില്യണ്‍ യൂറോ സംഭാവന പ്രഖ്യാപിച്ചിരുന്നു.വ്യാവസായിക രാജ്യങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുടെ ഉച്ചകോടിക്കിടെയായിരുന്നു പ്രഖ്യാപനം.