ഗബ്രോൺ കുന്നുകളിൽ; ലീലാമ്മ തൈപ്പറമ്പിൽ,ബോട്സ്വാന

ഗബ്രോൺ കുന്നുകളിൽ; ലീലാമ്മ തൈപ്പറമ്പിൽ,ബോട്സ്വാന

സൗന്ദര്യത്താൽ ശോഭിക്കുന്ന നഗരമാണ് ഗബ്രോൺ. സ്ലീപ്പിങ് ജോയിന്റെന്നറിയപ്പെടുന്ന ക്ഗാലെ ഹിൽ അവിടെയാണ്. 1,287മീറ്റർ  ഉയരത്തിൽ  തലഉയർത്തി നിൽക്കുന്ന ക്ഗാലെഹിൽ പർവ്വതം. ഗാബ്രോൺ എന്നസ്ഥലത്തിനു അഭിമാനമായി തലഉയർത്തി നിൽക്കുന്നു.

 ബോട്സ്വാനയുടെ ക്യാപിറ്റൽ ആയ ഗാബ്രോൺ നഗരത്തിനു ഏറെ അഭിമാനിക്കാൻ ഉള്ള ഒരു അത്ഭുത മലയാണ് ക്ഗാലെ ഹിൽസ്. അവിടേക്ക്  ജനപ്രവാഹമാണ്. A to Z വരെ  കിട്ടുന്ന സ്ഥലമായതിനാൽ ഞങ്ങൾ ഭക്ഷണങ്ങൾ ഒന്നും വീട്ടിൽ നിന്നും കരുതിയില്ല. എല്ലാം അവിടെ നിന്നും വാങ്ങുകയായിരുന്നു. കേരള വടയും ദോശയും  ഇവിടെ കിട്ടും, എങ്ങും  ആളുകളുടെ നീണ്ട നിര കാണാം.  

 ഞങ്ങൾ മുന്നോട്ടു നീങ്ങിയപ്പോൾ ബാബുണൂകളുടെ സൈന്യത്തെ കാണാം. വോട്ടു ചെയ്യാൻ പോകുവാണോ എന്നു തോന്നും. 

ക്ഗാലെ ക്വാറിക്കു  ചുറ്റും എപ്പോഴും കാറ്റാഞ്ഞു വീശിക്കൊണ്ടിരിക്കുന്ന മനോഹരകാഴ്ച്ച, ഉറങ്ങുന്നഭീമൻ(കുന്ന് ) ഇവിടെയുണ്ടന്നു  ഞങ്ങളുടെ മുന്നിൽ പോകുന്ന നോർത്ത്ഇന്ത്യൻ പറഞ്ഞു.

വെള്ളസംഭരണിയായ ഗബ്രോൺ ഡാം കാണാൻ ആളുകൾ തടിച്ചു കൂടുന്നതിനാൽ  അവധിക്കാലത്തുo പ്രവർത്തനമുണ്ട്. അവിടെ പ്രവേശിക്കണമെങ്കിൽ   അംഗത്വകാർഡ് ആവശ്യമാണ്.പെട്ടന്നുള്ള സന്ദശനമാണന്നു പറഞ്ഞാൽ ഒരു പരിഗണന കിട്ടും. 

കഗാലെ =ഉണങ്ങിയ നിലം എന്നർത്ഥം.

ഉപ്പളത്തിൽ നിന്നും വരുന്ന കാറ്റു ചർമത്തെ കേടാക്കാതിരിക്കാൻ ഒരു പ്രത്യേകഓയിൽ പുരട്ടുന്നു.

ഗബ്രോൺ സിറ്റിയിൽ  നഗരത്തിന്റെ മധ്യഭാഗം വാണിജ്യസ്ഥലമാണ്.
 
 സഹിഷ്ണതപുലർത്തുന്ന മനസ്സുള്ളതു കൊണ്ടാണ് ഇവിടം   വ്യത്യസ്ത സംസ്കാരങ്ങളുടെ ഉറവിടമായത്.

 പ്രാദേശിക ആർട്ടിസ്റ്റുകളുടെ തത്സമയ സംഗീതം പ്രദേശത്താകെ മുഴങ്ങുന്നു.  

നഗരത്തിന്റെ മധ്യഭാഗത്തു ദേശീയ മ്യൂസിയം സ്ഥിതി ചെയ്യുന്നു. പരമ്പരാഗതവും,ഏറ്റവും ഉയരമുള്ളതുമായ കെട്ടിടം"ഐ ടവർസ് " ഇവിടെ ശ്രദ്ധയാകർഷിച്ചു നിൽക്കുന്നു .

ഏറ്റവും വലിയ ടവർന്റെ മുകളിൽ


40 000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയവും ഇവിടുത്തെ ആകർഷണമാണ് . 

ഇവിടുത്തെ സർവ്വകലാശാലയിൽ ഒൻപതു ഫാക്കൽറ്റി കളും ബിരുദധാരികൾക്കുള്ള സ്കൂളും ഉണ്ട്. 

ക്ഗാലെ കുന്നിന്റെ താഴ്വരയിൽ ഒന്നാം നമ്പർ ലേഡീസ് ഡീറ്റക്റ്റീവ് ഏജൻസിയുടെ ചിത്രീ കരണം നടന്നു അതാണ് ഈ ഹിൽന്  ഇങ്ങനെ പേരായത്.

caralluma adscendens  എന്ന ചെടി ധാരാളം ഇവിടെ ഉണ്ട്.  പ്രകൃതി ചികിത്സക്കുള്ള ചെടികൾ ഇവിടെയുണ്ട്. വ്യക്തികളിൽ അടങ്ങിയിരിക്കുന്ന ഊർജത്തെ ഉപയോഗിച്ചാണ് രോഗങ്ങൾക്കെതിരെ ഉള്ള പ്രതിരോധശേഷി   വർദ്ധിപ്പിക്കുന്നത്  എന്നാണ് ഇവിടുത്തെ പ്രശസ്തനായ നാട്ടു വൈദ്യർ പറഞ്ഞത് .അടിസ്ഥാനതത്വങ്ങൾ പാലിച്ചാൽ രോഗത്തിൽ നിന്നും വ്യക്തിക്കു ആരോഗ്യപൂർണ്ണമായ അവസ്ഥയിലേക്ക് മടങ്ങാൻ കഴിയും.

ലീലാമ്മ തൈപ്പറമ്പിൽ ബോട്സ്വാന