സ്വര്‍ണക്കടത്ത് കേസ്‌: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി

സ്വര്‍ണക്കടത്ത് കേസ്‌: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി

കൊച്ചി ; നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിതും അടക്കം എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. എന്‍ഐഎ കോടതി ജാമ്യാപേക്ഷകള്‍ തള്ളിയതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റീസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലന്നും രാജ്യദ്രോഹ കുറ്റത്തിന് തെളിവില്ലന്നും പ്രതികള്‍ േ്കാടതിയെ ബോധിപ്പിച്ചു. രാജ്യസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച്‌ അനാവശ്യമായി വകുപ്പുകള്‍ ചുമത്തിയിരിക്കുകയാണന്നും യുഎപിഎ നിലനില്‍ക്കില്ലന്നും പ്രതികള്‍ വാദിച്ചു.

സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന  കുറ്റമാണന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഏഴാം പ്രതി മുഹമ്മദ് ഷാഫിക്ക് ഹൈക്കോടതി തന്നെ ജാമ്യം നിഷേധിച്ചിട്ടുണ്ടന്നും എന്‍ഐഎക്ക് വേണ്ടി അസിസ്റ്റന്‍ഡ് സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ബോധിപ്പിച്ചു.  
കേസ് മാറ്റിവെയ്ക്കണമെന്ന എന്‍ഐഎയുടെ ആവശ്യം കോടതി നിരസിച്ചു.