ഹണി ബാഡ്ജർ; ബോട്സ്വാനയിലൂടെ: ലീലാമ്മ തോമസ് തൈപ്പറമ്പിൽ

ഹണി ബാഡ്ജർ; ബോട്സ്വാനയിലൂടെ: ലീലാമ്മ തോമസ് തൈപ്പറമ്പിൽ

ബോട്സ്വാനയിൽ ഹണിബാഡ്ജറിനെ കാണാൻ ഞങ്ങൾ ഷോബേയെന്ന സ്ഥലത്തു പോയി. ഞങ്ങളുടെ towing ട്രക്കിൽ ആയിരുന്നു യാത്ര.

 

ഹണിബാഡ്ജറിനെ കാണാനുള്ള യാത്ര 

 

തേൻ കരടി എന്നും തറ കരടി എന്നും വിളിക്കപ്പെടുന്ന ഹണിബാഡ്ജർ ബുദ്ധിമാനും, കൗശലക്കാരനുമാണ് .കാഴ്ചയ്ക്ക് ഒരു ചെറിയ ജീവി ആണെങ്കിലും   ഹണി ബാഡ്ജർ ജയിക്കാൻ ഏതു തന്ത്രവും ഉപയോഗിക്കും.

ഹണി ബാഡ്ജ്റിന്റെ ഫോട്ടോഎടുക്കാൻ ക്യാമറയുമായി ഞങ്ങൾക്കു മുന്നിൽ പോയ സായിപ്പു തിരിഞ്ഞോടിവരുന്നതുകണ്ടു ഞങ്ങൾ നിന്നു.. ചോദിച്ചപ്പോൾ പറയുന്നു.   ഹണി ബാഡ്ജർ കഷ്ടപ്പെട്ടു പിടിച്ച ഒരു കുരങ്ങിനെ അടിച്ചു മാറ്റാൻ മൂന്നു സിംഹങ്ങൾ ചുറ്റുംകൂടിയത്രെ .സിംഹങ്ങളുടെ ഇടയിൽ തോറ്റു പോകുമെന്നായതോടെ  മൃഗരാജാവിനെന്റെ പ്പോലും തലപെരുപ്പിക്കാൻ കഴിവുള്ളതും , വിചാരിക്കുമ്പോൾ പുറപ്പെടുവിക്കാൻ കഴിയുന്നതുമായ ദുർഗന്ധമുള്ള   ഒരു സ്രവം പുറപ്പെടുവിച്ചു. അതിന്റെ വാട വന്നാൽ  എതിരാളികൾ ജീവനും കൊണ്ടോടും. അതാണ് ഫോട്ടോയെടുക്കാൻ ചെന്ന സായിപ്പ് മൂക്കു പൊത്തിതിരിഞ്ഞോടിയത്. സായിപ്പു പറഞ്ഞു ഞങ്ങൾ അങ്ങോട്ടു പോയിട്ട് കാര്യമില്ലെന്ന് . അങ്ങനെ ഞങ്ങൾ അന്നു സഫാരി ലോഡ്ജിൽ താമസിച്ചു.

പിറ്റേ ദിവസം രാവിലെ ഹണിബാഡ്ജറിനെ കാണാൻ ഞങ്ങൾ   പോകുന്നവഴി ഒരുസായിപ്പു ഹണിബാഡ്ജറിനെ തടകി കൊണ്ടിരിക്കുന്നതു കണ്ടു വിസ്മയം തോന്നി. അതിബുദ്ധിമാനായ  ഈ ഹണി ബാഡ്ജ്ർ ആരോടും അടുക്കില്ല. സായിപ്പെങ്ങനെ ഇതിനെ വശത്താക്കി എന്നുള്ള സംശയം മാറിയില്ലങ്കിലും ഞങ്ങൾ മുന്നോട്ടു യാത്രയായി. വലിയ കൗശലക്കാരൻ ആണ് ഈ കുഞ്ഞൻ ജീവി. പിന്നെഎങ്ങനെ സായിപ്പ് ഇതിനെ പിടിച്ചു. പിന്നെ അറിഞ്ഞു ഇതിനു ലഹരി പിടിക്കുന്ന ഒരുതരം സ്പ്രേ അടിച്ചു മയക്കി കൊണ്ടു വന്നതാണ്.


പരുപരുത്ത കട്ടിയുള്ള ചർമ്മത്തിനു നല്ല ദൃഠതയാണ്. ഹണിബാഡ്ജറിന്റെ പെൺവർഗം മണ്ണിലെങ്ങും നിറയെ കുഴികൾ വേഗത്തിൽ ഉണ്ടാക്കും . 1 Km ൽ10 കുഴിയെങ്കിലും  അവ വേഗത്തിൽ കുഴിക്കും. ഇവയുടെ ആൺ  വിഭാഗത്തിന് ഇക്കാര്യത്തിൽ അത്ര സ്പീഡ് പോരാ. ഇതേ സമയത്തിനുള്ളിൽ അവ  രണ്ട്  കുഴി കുഴിക്കും. ഇരയെ കഠിനമായി മുറിവേൽപ്പിക്കും ഹണിബാഡ്ജർ . ഏതുതരംഭക്ഷണവും കഴിക്കും.

 ഹണി ബാഡ്ജർ വല്ലാത്ത ശബ്ദം പുറപെടുവിക്കുന്നതു കണ്ടു ഞങ്ങൾ അങ്ങോട്ടു നോക്കി. പെട്ടന്നൊരു (ഗ്രേറ്റർ ഗൈഡ് )പക്ഷിഅങ്ങോട്ടു വന്നു, അത് വല്ലാത്ത ശൃംഗാരം പോലെ കുണുങ്ങുന്നതു കണ്ടു . പിന്നെകുറച്ചു പക്ഷികൾ കുണുങ്ങി കുണുങ്ങി ഹണിബാഡ്ജറിനെ വട്ടമിട്ടു. നോക്കി നിൽക്കവേ  അവ അടുത്തമരത്തിലേക്കു പറന്നു ഒരു തേനീച്ചക്കൂടു കൊത്തിതാഴെയിട്ടു. തേനീച്ച കൂടു പൊട്ടി തേനീച്ചകൾ നാനാ വശത്തേക്ക് പറന്നു. അതിൽ നിന്നും കുറച്ചു തേനീച്ച ഞങ്ങളുടെ അടുക്കലോട്ടു പറന്നു വട്ടമിട്ടു. ഞാൻ പെട്ടന്നു വണ്ടിയുടെ  ഗ്ലാസ്സ് പൊക്കി. വണ്ടി മാറ്റിയിട്ടാൽ ശബ്ദം കേട്ട് , അവിചാരിതമായി കിട്ടിയ ഈ സന്ദർഭം നഷ്ടമാകും . എല്ലാ പദ്ധതിയും പൊളിയും... അങ്ങനെ ഞങ്ങൾ പതുങ്ങി കാറിനകത്തിരുന്നു നോക്കി കൊണ്ടിരുന്നപ്പോൾ ഹണിബാഡ്ജർ ചെന്നു കിളികൾ കൊത്തിയിട്ട തേൻ കുടിക്കുന്നു..
എന്നിട്ടും കിളികൾ തെല്ലും പരിഭവമില്ലാതെ ഹണിബാഡ്ജറിനെ കുണുങ്ങി കറങ്ങി  വട്ടമിട്ടുകൊണ്ടിരുന്നു .
ഹണിബാഡ്ജ്ർ ആ തേൻ മുഴുവൻ കുടിച്ചു, എന്നിട്ടു തിരിഞ്ഞു നോക്കാതെ പോയി. പക്ഷികൾ  അപ്പോഴും കുണുങ്ങി വട്ടമിട്ടു. ചമ്മൽ എന്താണന്നറിയാത്ത പക്ഷി  ബാക്കി ഇട്ടിട്ടു പോയ തേനീച്ച കൊന്തും പിശിടും കൊത്തി കറങ്ങി വട്ടമിടുന്നു.. യാതൊരു മര്യാദയുമില്ലല്ലോ ഇവറ്റകൾക്ക് എന്നോർത്തു.   ആരെയും  പേടിയില്ലാത്ത ഈ ഹണിബാഡ്ജർ കാടിന്റെ നീതിപോലും പാലിക്കുന്നില്ല. ആളിത്തിരിയെ ഉള്ളതു  കൊണ്ടു ആരും ശ്രദ്ധിക്കുകയില്ല. തിരിഞ്ഞു കടിക്കാത്തതെല്ലാം കഴിക്കും.

ഞങ്ങളുടെ കൂടെ വന്ന മലയാളി പറഞ്ഞു നാട്ടിൽ തറക്കരടി യെന്നു  ഇതിനെ വിളിക്കുമെന്ന്..  തേൻ കുടിക്കുന്ന ടെക്‌നിക് കണ്ടിട്ടായിരിക്കും ഹണി ബാഡ്ജ്ർ എന്നു വിളിക്കുന്നത് ..ഹണിബാഡ്ജർ എവിടെ വലിഞ്ഞു കയറിയാലും യാതൊന്നും പേടിയില്ല. ധൈര്യമെന്ന ആയുധം കൈയ്യിൽ ഉണ്ടല്ലോ. ഇതിന്റെ പല്ലുകൾക്ക്  വളരെ ശക്തിയാണ്. മണ്ണുമാന്താനുള്ള കഴിവ് ഭയങ്കരം.

 ഘ്രാണശക്തിയുള്ളതു കൊണ്ടു ആളടുത്തു വരുമ്പോൾ മനസിലാകും, അതിനാൽ ഓടിക്കളയും.  അതിനാൽ ഒരു ഫോട്ടോ പോലും അടുത്തു നിന്നെടുക്കാൻ ഞങ്ങൾക്കു പറ്റിയില്ല. 

തൊലിക്ക് നല്ല കട്ടി ആയതിനാൽ മുറിവേൽക്കില്ല. മാംസ ഭോജിയാണ്. തന്ത്രം കൊണ്ടു തേൻ കുടിക്കും 

ഞങ്ങൾ കുറച്ചു മുന്നോട്ടു പോയി സിംഹത്തെ കാണാൻ, അപ്പോൾ ഒരു ഹണിബാഡ്ജർ മാളoതുര ക്കുന്നതുകണ്ടു ...ഞങ്ങൾ ഒരു മരത്തിന്റെ തണലിൽ വണ്ടിയിട്ടു.. അനങ്ങാതെ നോക്കി ഇരുന്നു. വളരെ സ്പീഡിൽ മാന്തി മണ്ണുനീക്കി മണപ്പിച്ചു അത് താഴോട്ട് കുഴിച്ചുകൊണ്ടിരുന്നു , ഞങ്ങൾ വിചാരിച്ചു ഹണിബാഡ്ജറിനു വീടുണ്ടാക്കുന്നതായിരിക്കു മെന്ന് . അപ്പോൾ തലവെളിയിലേക്കിടുന്നു ഒരു  പാമ്പ്. പാമ്പിന്റെ മിനുക്കമുള്ള ചുണ്ട് മാത്രം കാണാം, പാമ്പ് മുന്നോട്ടു തല കാണിക്കും പെട്ടന്നു തല താഴേക്കു തല താഴ് ത്തും . ഒന്നു കാണണ്ടതു, തന്നെ.. പെട്ടന്നു ഹണി ബാഡ്ജർന്റെ കൂർത്ത പല്ലു കൊണ്ടു  പാമ്പിനെ വലിച്ചു വെളിയിൽ ഇട്ടു, കാട്ടു പട്ടികൾ അഞ്ചെണ്ണം വട്ടംകൂടി.. തുടർന്നുണ്ടായ മൽപ്പിടുത്തത്തിൽ തോറ്റുപോകാതിരിക്കാൻ ഹണി ബഡ്ജർ  ആ സ്രവം  പുറപ്പെടുവിച്ചു. അതിന്റെ ദുർഗന്ധം സഹിക്കാനാവാതെ പട്ടികൾ പമ്പകടന്നു. ഗൈഡ് പറഞ്ഞു ഇവക്ക്  മുള്ളൻ പന്നിയെ പേടിയാണന്നു. 

വല്ലവരുടെയും മാളത്തിൽ  താമസിക്കാൻ ഇവക്കു നല്ല  സാമർഥ്യമാണ്. mangoos കുറുക്കൻ ഇവരുടെ മാളത്തിൽ താമസിക്കും. ഇതിനും വംശനശികരണ  ഭീഷണിയുണ്ട്, വേഗത്തിൽ ഓടാൻ കഴിവുണ്ട് .സംഘബോധം ഉള്ളവർ.  കുഞ്ഞിനെ കടിച്ചു പിടിച്ചു ഇരതേടി പോകും, പെണ് വര്ഗം   ആണ് കുഞ്ഞിനെ നോക്കുന്നത്..

ഭൂമി കുഴിക്കുന്നതിലൂടെയും മറ്റും ഹണിബാഡ്ജർ  മികച്ച   ഇക്കൊസിസ്റ്റം പ്രദാനം ചെയ്യുന്നു.  

 

ലീലാമ്മ തോമസ് തൈപ്പറമ്പിൽ