ഗൃഹപ്രവേശനത്തിന് മുൻപ് മൂന്ന് നില വീട് തകര്‍ന്നുവീണു

ഗൃഹപ്രവേശനത്തിന്  മുൻപ് മൂന്ന് നില വീട് തകര്‍ന്നുവീണു

ചെന്നൈ: ഗൃഹപ്രവേശനത്തിന് മുൻപ് മൂന്ന് നില വീട് തകർന്നുവീണു. പുതുച്ചേരി ആട്ടുപട്ടിയിലെ അംബേദ്‌കർ നഗറില്‍ ഇന്നലെയായിരുന്നു സംഭവം.

കാരമല അടിഗല്‍ റോഡിന് സമീപമുള്ള കനാല്‍ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതാകാം വീട് തകർന്നുവീഴാൻ കാരണമായതെന്ന്  പറയുന്നു.

https://twitter.com/i/status/1749380699768209698

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതിന് പിന്നാലെ പ്രദേശത്ത് കനത്ത പ്രകമ്ബനമുണ്ടായതായി നാട്ടുകാർ ആരോപിച്ചു. കനാലിന്റെ തീരത്തായി സർക്കാർ പതിച്ചുനല്‍കിയ ഭൂമിയില്‍ ഏതാനും വീടുകള്‍ നിർമിച്ചിരുന്നു. മരിമലയാടിഗല്‍ ശാലയെയും കാമരാജ് ശാലയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണത്തിന്റെ ഭാഗമായി കനാലിന്റെ സമീപത്തായി പിഡബ്ള്യൂഡി ജോലികള്‍ നടക്കുകയായിരുന്നു.

പാലത്തിന്റെയും കനാലിന്റെയും നിർമാണമാകാം മണ്ണിളകാൻ കാരണമായതെന്ന് അധികൃതർ പറയുന്നു. മൂന്ന് നില കെട്ടിടത്തിന് കൃത്യമായ അടിത്തറ കെട്ടിയിട്ടില്ലായിരുന്നു. ഒരു ചെറിയ വീടിനുള്ള അടിത്തറയായിരുന്നു നിർമിച്ചിരുന്നത്. എന്നാല്‍ ഇതിന് മുകളിലായി മൂന്നുനില കെട്ടിടം പണിതതാണ് തകർന്നുവീഴാൻ ഇടയാക്കിയത്. അപകടസമയം വീട്ടിലും പരിസരത്തുമായി ആളുകള്‍ ഇല്ലായിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി .