ഹൂസ്റ്റണില്‍ അന്താരാഷ്ട്ര വടംവലി മത്സരം 29 ന്

ഹൂസ്റ്റണ്‍: ആറു രാജ്യങ്ങളില്‍ നിന്നായി 18 ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരത്തിന് ഹൂസ്റ്റണിലെ ക്നാനായ സെന്റര്‍ വേദിയാകുന്നു. മിസോറി സിറ്റിയിലെ ക്നാനായ സെന്ററില്‍ മേയ് 29 നു (ഞായര്‍) രാവിലെ 11 നാണു മത്സരം.
കുവൈറ്റ്, ദുബായ്, ഖത്തര്‍, ജര്‍മനി, കാനഡ തുടങ്ങി ആറോളം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെ വിവിധ സ്റ്റേറ്റ്കളില്നിന്നും ആയി പതിനെട്ടോളം ടീമുകള്‍ ആണ് പങ്കെടുക്കുക.
ഒന്നാം സമ്മാനം അയ്യായിരം ഡോളറും രണ്ടാം സമ്മാനം മൂവായിരം ഡോളറും മൂന്നാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളറും കൂടാതെ മറ്റു നിരവധി സമ്മാനങ്ങളുമാണ് ജേതാക്കളെ കാത്തിരിക്കുന്നത്.
ഹൂസ്റ്റണ്‍ ഫ്രൈഡേ ക്ലബ് ആണ് സംഘാടകര്‍. ചാക്കോച്ചന് മേടയില്‍, എല്‍വിസ് ആനക്കല്ലുമലയില്‍ എന്നിവരാണ് ടൂര്‍ണമെന്റ് കണ്‍വീനേഴ്സ്.
സൈമണ്‍ കൈതമറ്റത്തില്‍, ജോസഫ് കൈതമറ്റത്തില്‍, അമല്‍ പുതിയപറമ്ബില്‍, വെതര്‍ കൂള്‍ ആന്‍ഡ് ഹീറ്റിംഗ് എന്നിവരാണ് കാഷ് പ്രൈസുകള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്. ജൂബി ചക്കുംകല്‍, ബര്‍സെല്‍സ് ഗ്രൂപ് ടെക്സസ്, എന്‍സി എസ് പോയിന്റ് ഓഫ് സെയ്ല് എന്നിവര്‍ ട്രോഫികള്‍ സ്പോണ്സര് ചെയ്യും. ടീമുകള്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
അനിൽ ആറന്മുള