ഇന്ത്യ - കുവൈറ്റ്  നയതന്ത്ര സൗഹൃദത്തിന്റെ  അറുപതാം വാർഷികം ആഘോഷിക്കുന്നു 

ഇന്ത്യ - കുവൈറ്റ്  നയതന്ത്ര സൗഹൃദത്തിന്റെ  അറുപതാം വാർഷികം ആഘോഷിക്കുന്നു 

 

 

കുവൈറ്റ്  സിറ്റി: ഇന്ത്യൻ എംബസി നാഷണൽ കൗൺസിൽ ഓഫ് കൾച്ചറൽ ആർട്ട്സ് ആൻഡ് ലെറ്റേഴ്‌സുമായി ചേർന്ന് ഇന്ത്യ - കുവൈറ്റ്  നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്നു.

ഡിസംബർ 2 ന് ഷെയ്ഖ് മുബാറക് കിയോസ്‌ക് മ്യുസിയത്തിൽ 'ഇന്ത്യ ഡേ' സംഗീത പരിപാടിയോടെയാണ് 5 നാൾ നീണ്ടു നിൽക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുക. ഇന്ത്യൻ അംബാസഡർ   സിബി ജോർജ്ജും  നാഷണൽ കൗൺസിൽ ഓഫ് കൾച്ചറൽ ആർട്ട്സ് ആൻഡ് ലെറ്റേഴ്‌സ് സെക്രട്ടറി ജനറൽ കമാൽ അബ്ദുൽ ജലീലും സംയുക്ത പത്ര സമ്മേളനത്തിലാണ് ആഘോഷം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ഡിസംബർ 5 മുതൽ 9 വരെ കുവൈറ്റ്  നാഷണൽ ലൈബ്രറിയിലാണ് ഇന്ത്യൻ സാംസ്‌കാരിക വാരം നടക്കുക. വിവിധ സെമിനാറുകൾ, സാംസ്‌കാരിക പ്രദർശനങ്ങൾ, ഇന്ത്യൻ സിനിമകളുടെ പ്രദർശനങ്ങൾ തുടങ്ങിയവ നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷം 2022 ജൂലൈ 3 ന് സമാപിക്കും.

1962 ജൂണിലാണ് ഇന്ത്യ - കുവൈത്ത് നയതന്ത്ര ബന്ധം ആരംഭിക്കുന്നത്. യാക്കൂബ് അബ്ദുൽ അസീസ് അൽ റഷീദായിരുന്നു ഇന്ത്യയിലെ ആദ്യ കുവൈത്ത് അംബാസഡർ.   എസ് കെ ചൗധരിയായിരുന്നു കുവൈത്തിലെ ആദ്യ ഇന്ത്യൻ സ്ഥാനപതി.