ജപ്പാന്‍ ഭൂകമ്ബം: കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

ജപ്പാന്‍ ഭൂകമ്ബം: കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പ്പാനില്‍ പുതുവര്‍ഷദിനത്തിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെയും സുനാമി മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യന്‍ എംബസി.

സോഷ്യല്‍ മീഡിയയിലൂടെയാണ് ടോക്യോയിലെ ഇന്ത്യന്‍ എംബസി കണ്‍ട്രോള്‍ റൂമുകളിലെ അടിയന്തരാവശ്യങ്ങള്‍ക്കു വേണ്ടി ബന്ധപ്പെടാനുള്ള നമ്ബറുകള്‍ പുറത്തുവിട്ടത്.

ഇന്ത്യൻ എംബസി പുറത്തുവിട്ട ഹൈല്‍പ്പ്ലൈൻ നമ്ബറുകളും ഇ-മെയില്‍ അഡ്രസ്സും

  • +81-80-3930-1715 (Yakub Topno)
  • +81-70-1492-0049 (Ajay Sethi)
  • +81-80-3214-4734 (DN Barnwal)
  • +81-80-6229-5382 (S Bhattacharya)
  • +81-80-3214-4722 (Vivek Rathee)
  • [email protected] [email protected]

അടിയന്തര ആവശ്യങ്ങള്‍ക്കായി [email protected],[email protected] എന്നീ ഇമെയില്‍ വിലാസങ്ങളിലും കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.

ഭൂകമ്ബത്തില്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും അപായം നേരിട്ടതായി നിലവില്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും അടിയന്തര ആവശ്യങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം നമ്ബറുകളില്‍ ബന്ധപ്പെടാനും പ്രാദേശിക ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രശ്‌നബാധിത മേഖലകളില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് എംബസി അഭ്യര്‍ഥിച്ചു.

ജപ്പാനിലെ ഇഷികാവ മേഖലയില്‍ പ്രദേശിക സമയം വൈകിട്ട് നാലിനും ആറിനും ഇടയിലാണ് ഭൂകമ്ബം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ ഇഷികാവ പ്രിഫെക്ചറിലെ തീരദേശ പ്രദേശത്ത് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ജപ്പാന്‍ കടലിനോട് ചേര്‍ന്നുള്ള തീരപ്രദേശങ്ങളില്‍ 5 മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.